ഈ ടെ​​ലി​​ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ സ്വ​​കാ​​ര്യ​​ത​​യി​​ലേക്കുള്ള ക​​ട​​ന്നു​​ക​​യ​​റ്റം
മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വ​​കു​​പ്പു​​ക​​ൾ പ്ര​​​കാ​​​രം നി​​ഷ്ക​​ർ​​ഷി​​ച്ചി​​​ട്ടു​​​ള്ള ഇന്ത്യ പോലൊ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്ത് ആരുടെയെങ്കിലും നി​​​രീ​​​ക്ഷ​​​ണവ​​​ല​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണു പൗ​​​ര​​​ന്മാ​​​രു​​​ടെ സ​​​ക​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും എ​​​ന്നു​​വ​​​രു​​​ന്ന​​​തു ഭീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​ഗ​​​തി​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ, കേ​​​ന്ദ്ര​​മ​​​ന്ത്രി​​​മാ​​​ർ, ജ​​​ഡ്ജി​​​മാ​​​ർ, മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​ പ​​ല പ്ര​​മു​​ഖ​​​രു​​​ടെ​​യും ഫോ​​​ണു​​​ക​​​ൾ ചോ​​​ർ​​​ത്തി​​​യെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ അ​​​ത്യ​​​ന്തം ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. പെ​​​ഗാ​​​സ​​​സ് എ​​ന്ന ഇ​​​സ്രേ​​​ലി ചാ​​​ര സോ​​​ഫ്റ്റ്‌​​​വേ​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ സൈ​​​ബ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​ൻ​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൻ​​​എ​​​സ്ഒ 2016-ൽ ​​​വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​​​​ർ. സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കോ അ​​വ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കോ മാ​​​ത്ര​​​മേ ഇ​​​തു ന​​​ൽ​​​കൂ എ​​ന്നാ​​ണു നിർമാതാക്കൾ വിശദീ കരിച്ചിട്ടുള്ളത്. അ​​​തി​​​നാ​​​ൽ ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു​​ പി​​​ന്നി​​​ൽ സ​​​ർ​​​ക്കാ​​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കേ​​​ണ്ടി​​​വ​​​രും. എ​​​ന്നാ​​​ൽ, ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ ആ​​​രോ​​​പ​​​ണം സ​​​ർ​​​ക്കാ​​​രും പെ​​​ഗാ​​​സ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളും നി​​​ഷേ​​​ധി​​​ക്കു​​ന്നു. വ്യ​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള അ​​ന​​ധി​​കൃ​​ത ക​​​ട​​​ന്നു​​​ക​​​യ​​​റ്റം എ​​​ന്ന നി​​​ല​​​യി​​​ൽ ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ലി​​​നെ അ​​തീ​​വ ഗൗ​​​ര​​​വ​​മു​​ള്ള ​പ്ര​​​ശ്ന​​​മാ​​​യി ത​​ന്നെ​​യാ​​ണു പ്ര​​​തി​​​പ​​​ക്ഷം എ​​​ടു​​​ത്തി​​​രി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ​​ഗാ​​ന്ധി​​യും ഫോ​​ൺ ചോ​​ർ​​ത്ത​​പ്പെ​​ട്ട നേ​​താ​​ക്ക​​ളു​​ടെ ലി​​സ്റ്റി​​ലു​​ണ്ട്. ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ ആ​​രോ​​പ​​ണം സ്വാ​​ഭാ​​വി​​ക​​മാ​​യും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇ​​ന്ന​​ലെ വ​​​ലി​​​യ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​.

മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വ​​കു​​പ്പു​​ക​​ൾ പ്ര​​​കാ​​​രം നി​​ഷ്ക​​ർ​​ഷി​​ച്ചി​​​ട്ടു​​​ള്ള ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്ത് ആരുടെയെങ്കിലും നി​​​രീ​​​ക്ഷ​​​ണവ​​​ല​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണു പൗ​​​ര​​​ന്മാ​​​രു​​​ടെ സ​​​ക​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും എ​​​ന്നു​​വ​​​രു​​​ന്ന​​​തു ഭീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ന്ന സം​​​ഗ​​​തി​​​യാ​​​ണ്. പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​നെ​​​പ്പ​​​റ്റി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​രു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യ​​​ല്ല. 2019-ൽ ​​​ഇ​​​ന്ത്യ​​​യി​​​ലെ ചി​​ല മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ 1400 പേ​​​രു​​​ടെ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും പെ​​​ഗാ​​​സ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ചോ​​​ർ​​​ത്തി​​​യ​​​താ​​​യി വാ​​ർ​​ത്ത വ​​ന്നി​​രു​​​ന്നു. പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ന്‍റെ വി​​​വ​​​ര​​​മൊ​​​ന്നും വാ​​​ട്സ്ആ​​​പ് ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്നു സ​​​ർ​​​ക്കാ​​​രി​​ന്‍റെ നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, ഇ​​തേ​​​പ്പ​​​റ്റി മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്പു​​​ത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യി വാട്സ്ആ​​​പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഏ​​താ​​യാ​​ലും ആ ​​വി​​​വാ​​​ദം താ​​മ​​സി​​യാ​​തെ കെ​​​ട്ട​​​ട​​​ങ്ങി. ​ആ​​ർ​​ക്കു​​മെ​​തി​​രേ ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല. പെ​​​ഗാ​​​സ​​​സി​​​ന്‍റെ സേ​​വ​​നം തു​​ട​​ർ​​ന്നും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത്. സ​​​ർ​​​ക്കാ​​​രി​​നെ​​തി​​രാ​​യ നീ​​​ക്ക​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും പ്ര​​​തി​​​യോ​​​ഗി​​​ക​​​ളെ ഒ​​​തു​​​ക്കാ​​​നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നൊരു ന്യാ​​യീ​​ക​​ര​​ണവു​​മി​​ല്ല.

ഇ​​​ന്ത്യ, സൗ​​​ദി അ​​​റേ​​​ബ്യ, യു​​​എ​​​ഇ, മെ​​​ക്സി​​​ക്കോ തു​​​ട​​​ങ്ങി​​​യ പ​​​ത്തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണു പെഗാസസിന്‍റെ ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​റ​​​യു​​​ന്നു. വി​​​ക​​​സി​​​ത ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ ന​​​ട​​​ന്ന​​​താ​​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല എ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. പൗ​​​ര​​​ന്‍റെ സ്വ​​​കാ​​​ര്യ​​​ത​​​യെ ജ​​നാ​​ധി​​പ​​ത്യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മാ​​​നി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥി​​​തി​​​യാ​​​ണ് അ​​​ത്ത​​​രം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. നിയമവ്യവസ്ഥകളും അവിടങ്ങളിൽ സുതാര്യമാണ്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യി തോ​​​ന്നാ​​​വു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​തി​​​വി​​​ദ​​​ഗ്ധ​​​മാ​​​യി​​​ട്ടാ​​​ണു പെ​​​ഗാ​​​സ​​​സി​​ന്‍റെ ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ. വാ​​​ട്സ്ആ​​​പ് കോ​​​ൾ, മെ​​​സേ​​​ജി​​​ലെ ലി​​​ങ്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ വ​​​ഴി ഉ​​​പ​​​യോ​​​ക്താ​​​വ് അ​​​റി​​​യാ​​​തെ പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ഫോ​​​ണി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ​​​ക്ക​​​ലാ​​​ക്കി ഫോ​​​ണി​​​ലു​​​ള്ള സ​​​ക​​​ല വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​മാ​​​ൽ​​​വേ​​​ർ ശേ​​​ഖ​​​രി​​​ക്കു​​​ന്നു. ഒരുതരം സാങ്കേതിക അധിനിവേശം.

ആ​​ധു​​നി​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​യു​​ടെ ദു​​​രു​​​പ​​​യോ​​​ഗം ഏ​​തെ​​ല്ലാം വി​​ധ​​ത്തി​​ൽ ന​​ട​​ക്കു​​ന്നു എ​​ന്ന​​തി​​ന്‍റെ ദൃ​​ഷ്ടാ​​ന്തം​​കൂ​​ടി​​യാ​​ണു പെ​​​ഗാ​​​സ​​​സ് വഴിയുള്ള ഫോ​​ൺ​​ ചോ​​ർ​​ത്ത​​ൽ. ഫോ​​​ൺ ഹാ​​​ക്ക് ചെ​​​യ്ത​​​തി​​​ന്‍റെ ഒ​​​രു തെ​​​ളി​​​വും അ​​​വ​​​ശേ​​​ഷി​​​പ്പി​​​ക്കി​​​ല്ല. ആ​​​പ്പി​​​ളി​​​ലും ആ​​​ൻ​​​ഡ്രോ​​​യ്ഡി​​​ലും ബ്ലാ​​​ക്ക്ബെ​​​റി​​​യി​​​ലും ഈ സോഫ്റ്റ്‌വേർ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഈ ​​​വി​​​വ​​​ര​​മോ​​​ഷ്ടാ​​​വി​​​ന്‍റെ സേ​​​വ​​​നം സ​​​ർ​​​ക്കാ​​​രി​​ന്‍റെ സ​​മ്മ​​ത​​ത്തോ​​ടെ​​യേ ല​​​ഭ്യ​​​മാ​​​കൂ എ​​​ന്നി​​​ട​​​ത്താ​​​ണ് ഈ ​​സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു വിവിധ തരത്തിലുള്ള ശിക്ഷകൾ വ്യ​​​വ​​​സ്ഥ​​​ ചെ​​​യ്തി​​​ട്ടു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഇ​​​ന്ത്യ​. നി​​​യ​​​മ​​​വാ​​​ഴ്ച​​​യി​​ൽ വിശ്വസിക്കുന്ന ഒ​​രു രാ​​ജ്യ​​ത്തി​​നും സ്വ​​ന്തം പൗ​​​ര​​​ന്മാ​​​രു​​ടെ ഫോ​​ൺ ചോ​​ർ​​ത്തു​​ന്ന​​തു നി​​സാ​​ര​​മാ​​യി ത​​ള്ളി​​ക്ക​​ള​​യാ​​ൻ ക​​ഴി​​യി​​ല്ല. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു​​​വേ​​​ണ്ടി ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​ട​​ത്തു​​ന്ന​​തു​​പോ​​ലെ ഇതിനെ കാണാനാവില്ല. ത​​​ങ്ങ​​​ൾ​​​ക്കി​​​ഷ്ട​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ത​​​ങ്ങ​​​ൾ സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രെ​​​യു​​​മെ​​​ല്ലാം നിരീക്ഷണത്തിനു വിധേയമാക്കുന്നതും അവരുടെ വിവരങ്ങൾ ചോർത്തി തങ്ങളുടെ നി​​​ല​​​നി​​​ൽ​​​പ് ഭ​​​ദ്ര​​​മാ​​​ക്കു​​​ന്ന​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ ചൈ​​​ത​​​ന്യ​​​ത്തി​​​നു നി​​ര​​ക്കാ​​ത്ത​​താ​​ണ്. ഗ​​​ൾ​​​ഫി​​​ലെ​​​യും ആ​​​ഫ്രി​​​ക്ക​​​യി​​​ലെ​​​യും ഏ​​​കാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം മാ​​​ർ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​​തു മ​​​ന​​​സി​​​ലാ​​​ക്കാം. പ​​​ക്ഷേ, ഇന്ത്യ പോലൊരു ജ​​​നാ​​​ധി​​​പ​​​ത്യ രാജ്യത്തിന് ഇത്തരം സംഭവങ്ങൾ കളങ്കമാണ്.