Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിരോധിക്കപ്പെട്ട നോട്ടുകളും കീറിപ്പോയ ജീവിതങ്ങളും
WhatsApp
രാജ്യത്തു നടപ്പാക്കുന്ന പരിഷ്കാരങ്ങളൊക്കെ ഏറ്റവും പാവപ്പെട്ടവനെക്കൂടി ഓർത്തുകൊണ്ടാവണമെന്ന കാര്യം സർക്കാരുകൾ മറക്കാൻ പാടുള്ളതല്ല. നോട്ട് നിരോധനമായാലും ജിഎസ്ടി നടപ്പാക്കലായാലും ഏറ്റവും കൂടുതൽ ബാധിച്ചത് ഏറ്റവും താഴെത്തട്ടിലുള്ളവരെയാണ്.
നോട്ട് നിരോധനത്തിന്റെ നാലാം വാർഷികമായിരുന്ന ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു രാജ്യത്തു കള്ളപ്പണം കുറയ്ക്കാനും നികുതിപിരിവ് ഊർജിതമാക്കാനും നോട്ട് നിരോധനം സഹായിച്ചു എന്നാണ്. കോവിഡിനെക്കാൾ ഇന്ത്യയെ തകർത്തതു നോട്ട് നിരോധനവും ജിഎസ്ടിയുമാണ് എന്നായിരുന്നു അതിനു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി. വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കുന്ന സാന്പത്തിക പരിഷ്കാരങ്ങളും ഭരണനടപടികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നും സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്നുമുള്ള പരിശോധനകൾക്ക് ഒരിക്കൽക്കൂടി കളമൊരുക്കാൻ ഈ വാദപ്രതിവാദത്തിനു കഴിഞ്ഞു. കേന്ദ്രസർക്കാരിനെ നയിക്കുന്നവരുടെ ചില ചങ്ങാത്തമുതലാളിമാർക്കു മാത്രമാണു നോട്ട് നിരോധനത്തിലൂടെ ഗുണമുണ്ടായതെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ പണമെടുത്തു സന്പന്നരായ ചിലർക്കു കൊടുക്കുന്നതിനായിരുന്നു നോട്ട് നിരോധനമെന്നും വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വളർച്ച 2.2 ശതമാനവും തൊഴിൽ 3.3 ശതമാനവും കുറയാൻ കാരണം നോട്ട് നിരോധനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം പിടിച്ചതിന്റെ കണക്കുകൾ നിരത്തിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ ഇതിനെ പ്രതിരോധിക്കുന്നത്.
രാജ്യത്ത് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിക്കുന്ന കാര്യം 2016 നവംബർ എട്ടിനു രാത്രിയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കഷ്ടപ്പെട്ടു സന്പാദിച്ച പണം നോട്ടുകളായി സ്വരുക്കൂട്ടിവച്ചിരുന്ന സാധാരണക്കാരാണു നടുങ്ങിപ്പോയത്. നോട്ടുകൾ മാറിയെടുക്കാനായി ബാങ്കുകൾക്കു മുന്പിൽ പൊരിവെയിലത്തു ക്യൂ നിൽക്കേണ്ടിവന്ന ദുരവസ്ഥ വേറെ ഏതെങ്കിലും രാജ്യത്തെ ജനങ്ങൾക്കുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ഇങ്ങനെ ക്യൂവിൽനിന്നു മരിച്ചവരുടെ എണ്ണം 82 ആണെന്നു കണക്കുകൾ പറയുന്നു. അജ്ഞതയോടെ അറിവില്ലായ്മ മൂലം നോട്ട് മാറിയെടുക്കാൻ കഴിയാതെവന്ന ഹതഭാഗ്യരും അനേകം. നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ സാന്പത്തിക ഞെരുക്കങ്ങളിൽ ജീവനൊടുക്കേണ്ടിവന്നവർ ആയിരക്കണക്കിനു വരും. പൂട്ടിപ്പോയ ചെറുകിട സംരംഭങ്ങൾക്കു കണക്കില്ല. ഇങ്ങനെയും എത്രയോ പേരുടെ ജീവിതമാണു വഴിയാധാരമായത്. ഇതിനൊന്നിനും മതിയായ വിശദീകരണം നൽകാൻ സർക്കാർ ഇപ്പോഴും തയാറാവുന്നില്ല.
നിരോധിക്കപ്പെട്ട നോട്ടുകളുടെ മൂല്യമായ 15.41 ലക്ഷം കോടി രൂപയുടെ 99.3 ശതമാനം വരുന്ന 15.30 ലക്ഷം കോടി രൂപയുടെ നിക്ഷേപം ബാങ്കിംഗ് സംവിധാനത്തിലൂടെ തിരിച്ചുവന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 10,720 കോടി രൂപയ്ക്കുള്ള നിക്ഷേപം ബാങ്കിൽ വന്നിട്ടില്ല. കള്ളപ്പണം തടയുക എന്ന ലക്ഷ്യം പരാജയപ്പെട്ടു എന്നാണ് ഇതിനർഥമെന്നു വിദഗ്ധർ പറയുന്നു. മുന്പ് 1946 ലും 1978 ലും ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാർ കൂടുതൽ കൈകാര്യം ചെയ്യുന്ന 500 രൂപയും 1000 രൂപയും നിരോധിച്ചതാണ് 2016 ലെ നോട്ട് നിരോധനം വൻ ദുരന്തമാകാൻ കാരണം. നോട്ട് നിരോധനം നടപ്പായി നാലുവർഷം പിന്നിടുന്പോൾ രാജ്യത്തു ജിഡിപി വളർച്ചയെക്കാൾ കൂടിയ വളർച്ച ജനങ്ങളുടെ പക്കലുള്ള പണത്തിന്റെ കാര്യത്തിലുണ്ടായെന്നു സർക്കാർ പറയുന്നു. കള്ളപ്പണം ഇല്ലാതാക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ അതിനു സാധാരണ ജനങ്ങളെ ദ്രോഹിക്കാതെ ലക്ഷ്യം നേടാൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ടായിരുന്നുവെന്നു സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുറന്ന സമീപനത്തിനു സർക്കാർ തയാറുണ്ടെങ്കിലല്ലേ സാന്പത്തിക വിദഗ്ധരുടെ വാക്കുകൾക്കു വിലയുള്ളു.
നോട്ട് നിരോധനം ആസൂത്രിത കൊള്ളയടിയായിരുന്നു എന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അഭിപ്രായപ്രകടനം ഇന്ത്യ മറന്നിട്ടില്ല. അതു ശരിവയ്ക്കുന്ന സാന്പത്തിക തളർച്ചയാണു പിന്നീടുണ്ടായത്. നോട്ട് നിരോധനത്തെ തുടർന്നു ഡിജിറ്റൽ പണത്തിന്റെ ഉപയോഗം കൂടി എന്നതു ശരിയാണെങ്കിലും ഗ്രാമീണ ജനതയിൽ ചെറു ന്യൂനപക്ഷത്തിനേ അതു സ്വയം കൈകാര്യം ചെയ്യാനറിയൂ എന്ന വസ്തുത ബാക്കിനിൽക്കുന്നു. രാജ്യത്തു നടപ്പാക്കുന്ന പരിഷ്കാരങ്ങളൊക്കെ ഏറ്റവും പാവപ്പെട്ടവനെക്കൂടി ഓർത്തുകൊണ്ടാവണമെന്ന കാര്യം സർക്കാരുകൾ മറക്കാൻ പാടുള്ളതല്ല. നോട്ട് നിരോധനമായാലും ജിഎസ്ടി നടപ്പാക്കലായാലും ഏറ്റവും കൂടുതൽ ബാധിച്ചത് ഏറ്റവും താഴെത്തട്ടിലുള്ളവരെയാണ്. ജനക്ഷേമത്തിനെന്നുപറഞ്ഞ് സർക്കാർ പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളുടെയും ആത്യന്തിക ഗുണഭോക്താക്കൾ വൻകിട മുതലാളിമാരാണ് എന്നു വരുന്നത് ആശാസ്യമല്ല. ഔദ്യോഗിക വക്താക്കളുടെ വാഗ്ധോരണികൾകൊണ്ടു മറച്ചുപിടിക്കാൻ കഴിയുന്നതല്ല സാധാരണക്കാരുടെ ദുരിതജീവിത വ്യഥകളെന്ന യാഥാർഥ്യം ഭരണകർത്താക്കൾ തിരിച്ചറിയണം.
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
നാടിനു കളങ്കമായി ദുരഭിമാനക്കൊല
കാലിത്തൊഴുത്തിലുദിച്ചത് പ്രത്യാശയുടെ പൊൻകിരണം
സുഗതകുമാരി എന്ന കാവ്യതേജസ്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
നാടിനു കളങ്കമായി ദുരഭിമാനക്കൊല
കാലിത്തൊഴുത്തിലുദിച്ചത് പ്രത്യാശയുടെ പൊൻകിരണം
സുഗതകുമാരി എന്ന കാവ്യതേജസ്
Latest News
നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാതശിശു മരിച്ചു
മദ്യത്തിന്റെ വിലകുറച്ചേക്കും; നികുതിയിളവ് പരിഗണിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്
ജനമൈത്രി വഴി വിവരശേഖരണം പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു പോലീസ്
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേനയും
ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്
Latest News
നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാതശിശു മരിച്ചു
മദ്യത്തിന്റെ വിലകുറച്ചേക്കും; നികുതിയിളവ് പരിഗണിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്
ജനമൈത്രി വഴി വിവരശേഖരണം പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു പോലീസ്
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേനയും
ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top