വേനൽ കടുക്കുന്നു; മനുഷ്യനോടു മാത്രമല്ല ജീവജാലങ്ങളോടും പരിഗണന വേണം
കടുത്ത ചൂടിൽനിന്നു മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാൻ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടി യിരിക്കുന്നു. കാട്ടുതീ ഒഴിവാക്കാൻ ഊർജിതശ്രമം നടത്തണം. ജീവജാലങ്ങൾക്കു തണലും ജലവും ലഭ്യമാക്കാനും മനുഷ്യർക്ക് ഒരിറ്റു കരുണയുണ്ടാവണം.

വേന​​ൽ ക​​ടു​​ക്കു​​ന്പോ​​ൾ മ​​നു​​ഷ്യ​​നും മ​​റ്റു ജീ​​വ​​ജാ​​ല​​ങ്ങ​​ളും ചൂ​​ടു സ​​ഹി​​ക്കാ​​നാ​​വാ​​തെ പ​​ര​​ക്കം പാ​​യു​​ക​​യാ​​ണ്. മ​​നു​​ഷ്യ​​ർ മാ​​ത്ര​​മ​​ല്ല മൃ​​ഗ​​ങ്ങ​​ളും പ​​ക്ഷി​​ക​​ളു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​ക​​ല ജീ​​വ​​ജാ​​ല​​ങ്ങ​​ളും കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്. മ​​നു​​ഷ്യ​​രോ​​ടു മാ​​ത്ര​​മ​​ല്ല ജീ​​വി​​വ​​ർ​​ഗ​​ങ്ങ​​ളോ​​ടൊ​​ക്കെ ക​​രു​​ണ കാ​​ട്ടേ​​ണ്ട കാ​​ല​​മാ​​ണീ വേ​​ന​​ൽ​​ച്ചൂ​​ടി​​ന്‍റെ ദി​​ന​​ങ്ങ​​ൾ. ചൂ​​ടി​​നെ നേ​​രി​​ടാ​​ൻ മ​​നു​​ഷ്യ​​ർ​​ക്കു മു​​ന്ന​​റി​​യി​​പ്പു​​ക​​ളും മു​​ൻ​​ക​​രു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ൾ​​ക്കാ​​ക​​ട്ടെ മ​​നു​​ഷ്യ​​രു​​ടെ സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​ണ്. ക​​ടു​​ത്ത ചൂ​​ടി​​ൽ നാ​​ടു​​രു​​കു​​ന്പോ​​ൾ വീ​​ടു​​ക​​ളു​​ടെ​​യും മ​​റ്റു കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും മേ​​ൽ​​ക്കൂ​​ര​​ക​​ളി​​ലും ത​​ണ​​ൽ ല​​ഭി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം​​ത​​ന്നെ അ​​ഭ​​യം തേ​​ടു​​ന്ന പ​​ക്ഷി​​ക​​ളെ ധാ​​രാ​​ള​​മാ​​യി കാ​​ണാ​​നാ​​വും. പ​​ക്ഷി​​ക​​ൾ​​ക്കാ​​യി വെ​​ള്ളം പാ​​ത്ര​​ങ്ങ​​ളി​​ൽ വ​​ച്ചു​​കൊ​​ടു​​ക്കു​​ന്ന ചി​​ല ന​​ല്ല മ​​നു​​ഷ്യ​​രു​​ണ്ട്. ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ൾ ഈ ​​വേ​​ന​​ൽ​​ക്കാ​​ല​​ത്തും കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്നു​​ണ്ട്. കൊ​​ച്ചി കു​​ന്പ​​ള​​ങ്ങി ക​​ണ്ട​​ക്ക​​ട​​വു റോ​​ഡി​​നു സ​​മീ​​പ​​മു​​ള്ള ച​​തു​​പ്പി​​ൽ ഇ​​പ്ര​​കാ​​രം വി​​രു​​ന്നെ​​ത്തി​​യ രാ​​ജ​​ഹം​​സം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഗ്രേ​​റ്റ​​ർ ഫ്ലെ​​മിം​​ഗോ പ​​ക്ഷി​​ക​​ളെ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കാ​​ണാ​​നാ​​യി. ചാ​​രു​​ത​​യേ​​റി​​യ ഈ ​​തൂ​​വെ​​ള്ള​​പ്പ​​ക്ഷി​​ക​​ളു​​ടെ ചി​​ത്രം ക​​ഴി​​ഞ്ഞ​​ദി​​വ​​സം ദീ​​പി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. ജ​​ല​​സാ​​ന്നി​​ധ്യ​​വും ജ​​ല​​ല​​ഭ്യ​​ത​​യും തേ​​ടി വേ​​ന​​ൽ​​ക്കാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന ഇ​​ത്ത​​രം നി​​ര​​വ​​ധി ഇ​​നം പ​​ക്ഷി​​ക​​ളു​​ണ്ട്.

വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മ​​ല്ല, വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ബു​​ദ്ധി​​മു​​ട്ടു​​ന്ന സ​​മ​​യ​​മാ​​ണി​​ത്. ന​​ദി​​ക​​ളും തോ​​ടു​​ക​​ളു​​മൊ​​ക്കെ വ​​റ്റി​​വ​​ര​​ണ്ടു​​തു​​ട​​ങ്ങി. വീ​​ടു​​ക​​ളി​​ൽ വ​​ള​​ർ​​ത്തു​​ന്ന മൃ​​ഗ​​ങ്ങ​​ൾ​​ക്ക് വെ​​ള്ളം ല​​ഭ്യ​​മാ​​ക്കാ​​ൻ ഉ​​ട​​മ​​സ്ഥ​​ർ ശ്ര​​ദ്ധി​​ക്കും. പ​​ക്ഷേ, പ​​ക്ഷി​​ക​​ൾ​​ക്കും മ​​റ്റും വെ​​ള്ളം ല​​ഭി​​ക്കാ​​ൻ പൊ​​തു​​ഇ​​ട​​ങ്ങ​​ളെ ശ​​ര​​ണം പ്രാ​​പി​​ക്കേ​​ണ്ടി​​വ​​രും. മ​​നു​​ഷ്യ​​രു​​ടെ​​യും മൃ​​ഗ​​ങ്ങ​​ളു​​ടെ​​യും ശ​​രീ​​ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ലാ​​യി കാ​​ണു​​ന്ന സം​​യു​​ക്ത​​മാ​​ണു വെ​​ള്ളം. നി​​ർ​​ജ​​ലീ​​ക​​ര​​ണം ഒ​​ഴി​​വാ​​ക്കാ​​ൻ ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മു​​ണ്ടാ​​ക​​ണം.

വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ​​യും ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​ന് രാ​​ജ്യം വ​​ലി​​യ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​യു​​ക​​യു​​ണ്ടാ​​യി. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ വ​​ലി​​യ ആ​​ഘാ​​ത​​ങ്ങ​​ളി​​ലൂ​​ടെ ലോ​​കം ക​​ട​​ന്നു​​പോ​​വു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ലും അ​​തി​​ന്‍റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ ഇ​​പ്പോ​​ഴ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ചൂ​​ട് കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​കു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ക​​ർ ന​​ൽ​​കു​​ന്ന​​ത്. ദീ​​ർ​​ഘ​​മാ​​യ ക​​ട​​ലോ​​ര​​മു​​ള്ള സം​​സ്ഥാ​​ന​​മാ​​യ​​തി​​നാ​​ൽ അ​​ന്ത​​രീ​​ക്ഷ ആ​​ർ​​ദ്ര​​ത കൂ​​ടി​​യി​​രി​​ക്കും. ഇ​​തു താ​​പ​​നി​​ല ഉ​​യ​​രു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​ണ്.

സൂ​​ര്യാ​​ത​​പ​​മോ സൂ​​ര്യാ​​ഘാ​​ത​​മോ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നു​​ള്ള മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ എ​​ല്ലാ​​വ​​രും, പ്ര​​ത്യേ​​കി​​ച്ചു വെ​​യി​​ല​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രും പ്രാ​​യ​​മാ​​യ​​വ​​രും സ്വീ​​ക​​രി​​ക്ക​​ണം. പി​​ഞ്ചു​​കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു പ്ര​​ത്യേ​​ക ശ്ര​​ദ്ധ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. നി​​ർ​​ജ​​ലീ​​ക​​ര​​ണം ഒ​​ഴി​​വാ​​ക്കാ​​ൻ ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്കേ​​ണ്ട​​തു​​ണ്ട്. യാ​​ത്ര​​യ്ക്കി​​ടെ വെ​​ള്ളം ക​​രു​​തു​​ന്ന​​തു ന​​ന്നാ​​യി​​രി​​ക്കും. മ​​ദ്യം, കോ​​ള പോ​​ലെ​​യു​​ള്ള​​വ പ്ര​​ത്യേ​​കി​​ച്ചും പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ ഒ​​ഴി​​വാ​​ക്കേ​​ണ്ട​​താ​​ണ്. ക​​ടു​​ത്ത വെ​​യി​​ല​​ത്ത് ജോ​​ലി ചെ​​യ്യേ​​ണ്ട തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​തി​​നൊ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ​​യു​​ള്ള സ​​മ​​യ​​ത്ത് തു​​റ​​സാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശ​​മു​​ണ്ട്. പാ​​ട​​ത്തും മ​​റ്റും പ​​ണി​​യെ​​ടു​​ക്കു​​ന്ന​​വ​​ർ ശ​​രീ​​രം മ​​റ​​യ്ക്കു​​ന്ന കോ​​ട്ട​​ൺ വ​​സ്ത്ര​​ങ്ങ​​ളും ത​​ല​​യി​​ൽ തൊ​​പ്പി​​യും ധ​​രി​​ക്കു​​ന്ന​​താ​​ണു ന​​ന്ന്. സം​​സ്ഥാ​​ന​​ത്തെ തൊ​​ഴി​​ൽ​​സ​​മ​​യ​​ത്തി​​ൽ ചി​​ല ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​റു​​ടെ ഉ​​ത്ത​​ര​​വു​​ണ്ട്.

പൊ​​രി​​വെ​​യി​​ലി​​ൽ ട്രാ​​ഫി​​ക് നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മ​​റ്റും ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക് കു​​ടി​​വെ​​ള്ളം ല​​ഭ്യ​​മാ​​ക്കാ​​നും കു​​ട ന​​ൽ​​കാ​​നു​​മൊ​​ക്കെ ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളും ത​​യാ​​റാ​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം സേ​​വ​​ന​​ങ്ങ​​ൾ ഏ​​റെ വി​​ല​​പ്പെ​​ട്ട​​താ​​ണ്. പ​​ല​​പ്പോ​​ഴും വെ​​യി​​ലും മ​​ഴ​​യും വ​​ക​​വ​​യ്ക്കാ​​തെ ജോ​​ലി​​യി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​വ​​രെ സ​​മൂ​​ഹം കാ​​ണാ​​തെ പോ​​കു​​ന്നു. വ​​ള​​ർ​​ത്തു മൃ​​ഗ​​ങ്ങ​​ൾ​​ക്ക് ത​​ണ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ഉ​​ട​​മ​​ക​​ൾ ശ്ര​​ദ്ധി​​ക്കു​​ന്ന​​തു​​പോ​​ലെ മ​​റ്റു പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ൾ​​ക്കും​​കൂ​​ടി അ​​ത്യാ​​വ​​ശ്യം വെ​​ള്ള​​മെ​​ങ്കി​​ലും ല​​ഭ്യ​​മാ​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ശ്ര​​ദ്ധി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.
ആ​​മ​​സോ​​ൺ കാ​​ടു​​ക​​ളി​​ലും ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​ന​​മേ​​ഖ​​ല​​യി​​ലു​​മൊ​​ക്കെ കാ​​ട്ടു​​തീ പ​​ട​​ർ​​ന്നു പി​​ടി​​ച്ച​​പ്പോ​​ൾ അ​​തൊ​​ക്കെ അ​​ങ്ങ് അ​​ക​​ലെ​​യ​​ല്ലേ​​യെ​​ന്നു നാം ​​ക​​രു​​തി. പ​​ക്ഷേ, തൃ​​ശൂ​​ർ ദേ​​ശ​​മം​​ഗ​​ലം കൊ​​റ്റ​​ന്പ​​ത്തൂ​​രി​​ൽ പ​​ട​​ർ​​ന്ന കാ​​ട്ടു​​തീ​​യ​​ണ​​യ്ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ, മൂ​​ന്നു ഫോ​​റ​​സ്റ്റ് വാ​​ച്ച​​ർ​​മാ​​ർ ദാ​​രു​​ണ​​മാ​​യി വെ​​ന്തു​​മ​​രി​​ച്ച സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത് ഇ​​ക്ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്. ര​​ണ്ടു​​ദി​​വ​​സ​​മാ​​യി ഇ​​വി​​ടെ അ​​ടി​​ക്കാ​​ടി​​ൽ തീ ​​പ​​ട​​ർ​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന ഫോ​​റ​​സ്റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​യ​​ണ​​യ്ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു ദു​​ര​​ന്തം. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ കാ​​റ്റു ദി​​ശ​​മാ​​റി വീ​​ശി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഗാ​​ർ​​ഡു​​മാ​​ർ തീ​​യി​​ല​​ക​​പ്പെ​​ട്ട​​ത്. കൊ​​റ്റ​​ന്പ​​ത്തൂ​​രി​​ലെ കാ​​ട്ടു​​തീ മ​​നു​​ഷ്യ​​നി​​ർ​​മി​​ത​​മാ​​ണെ​​ന്നു വ​​നം​​വ​​കു​​പ്പ് പ​​രാ​​തി​​പ്പെ​​ടു​​ന്നു. ചെ​​റി​​യൊ​​രു അ​​ശ്ര​​ദ്ധ മ​​തി തീ ​​ആ​​ളി​​പ്പ​​ട​​രാ​​ൻ.

കാ​​ട്ടു​​തീ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഫ​​യ​​ർ​​ലൈ​​ൻ നി​​ർ​​മി​​ക്കു​​ന്ന​​ത് പ​​ലേ​​ട​​ത്തും മു​​ട​​ങ്ങി​​യി​​രി​​ക്ക​​യാ​​ണ്. ഫ​​ണ്ടി​​ന്‍റെ അ​​പ​​ര്യാ​​പ്ത​​ത​​യാ​​ണു പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്. മ​​ച്ചാ​​ട്-​​വ​​ട​​ക്കാ​​ഞ്ചേ​​രി ഫോ​​റ​​സ്റ്റ് റേ​​ഞ്ചു​​ക​​ളി​​ൽ ആ‍യി​​ര​​ക്ക​​ണ​​ക്കി​​നു ഹെ​​ക്‌​​ട​​ർ വ​​ന​​ഭൂ​​മി​​യു​​ണ്ട്. ഇ​​വി​​ടെ നൂ​​റു കി​​ലോ​​മീ​​റ്റ​​റി​​ൽ താ​​ഴെ ഭാ​​ഗ​​ത്തു മാ​​ത്ര​​മേ ഫ​​യ​​ർ​​ലൈ​​ൻ നി​​ർ​​മി​​ച്ചി​​ട്ടു​​ള്ളൂ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും ഇ​​വി​​ടെ 250 ഏ​​ക്ക​​റി​​ലേ​​റെ കാ​​ട് തീ ​​തി​​ന്നി​​രു​​ന്നു. ര​​ണ്ടു ദി​​വ​​സ​​മാ​​യി അ​​ടി​​ക്കാ​​ട് ക​​ത്താ​​ൻ തു​​ട​​ങ്ങി​​യി​​ട്ട്. എ​​ന്നി​​ട്ടും തീ ​​അ​​ണ​​യ്ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന​​തു കൃ​​ത്യ​​വി​​ലോ​​പം ത​​ന്നെ​​യാ​​ണ്. ഹി​​ന്ദു​​സ്ഥാ​​ൻ ന്യൂ​​സ്പ്രി​​ന്‍റി​​നു​​വേ​​ണ്ടി അ​​ക്കേ​​ഷ്യ വ​​ള​​ർ​​ത്താ​​ൻ വി​​ട്ടു​​ന​​ൽ​​കി​​യ വ​​ന​​ഭൂ​​മി​​യും ക​​ത്തി​​ന​​ശി​​ച്ചു. വ​​ന​​ത്തി​​ൽ തീ ​​പ​​ട​​ർ​​ന്നാ​​ൽ അ​​വി​​ടെ എ​​ത്തി​​പ്പ​​റ്റാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ പ​​ലേ​​ട​​ത്തും അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യ്ക്കി​​ല്ല.

കേ​​ര​​ള​​ത്തി​​ൽ വ​​ന​​ഭൂ​​മി​​യു​​ടെ വി​​സ്തൃ​​തി വ​​ർ​​ധി​​ച്ചി​​ട്ടു​​ള്ള​​താ​​യി ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. പ​​രി​​സ്ഥി​​തി നാ​​ശ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ക​​ർ​​ഷ​​ക​​രെ​​യും മ​​റ്റും പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്തു​​ന്ന ക​​പ​​ട പ​​രി​​സ്ഥി​​തി​​സ്നേ​​ഹി​​ക​​ളും മ​​റ്റും ഇ​​ക്കാ​​ര്യം ഓ​​ർ​​ക്കു​​ന്ന​​തു ന​​ന്ന്. വ​​നം-​​പ​​രി​​സ്ഥി​​തി മ​​ന്ത്രി പ്ര​​കാ​​ശ് ജാ​​വ​​ദേ​​ക്ക​​ർ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്ത ഇ​​ന്ത്യ സ്റ്റേ​​റ്റ് ഓ​​ഫ് ഫോ​​റ​​സ്റ്റ് റി​​പ്പോ​​ർ​​ട്ട്(​​ഐ​​എ​​സ്എ​​ഫ്ആ​​ർ) പ്ര​​കാ​​രം ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ വ​​ന​​ഭൂ​​മി​​യു​​ടെ വി​​സ്തൃ​​തി ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ച്ച അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണു കേ​​ര​​ളം. കേ​​ര​​ള​​ത്തി​​ന്‍റെ ഭൂ​​വി​​സ്തൃ​​തി​​യി​​ൽ 29.11 ശ​​ത​​മാ​​ന​​മാ​​ണി​​പ്പോ​​ൾ റി​​സ​​ർ​​വ് വ​​ന​​ഭൂ​​മി. സ​​സ്യ-​​ജീ​​വ​​ജാ​​ല​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ​​വും കേ​​ര​​ള​​ത്തി​​ൽ ഏ​​റെ​​യു​​ണ്ട്. കാ​​ട്ടു​​തീ ഇ​​വ​​യ്ക്കും വ​​ലി​​യ നാ​​ശ​​മു​​ണ്ടാ​​ക്കും. മ​​നു​​ഷ്യ​​രെ​​യും ജീ​​വ​​ജാ​​ല​​ങ്ങ​​ളെ​​യും വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ​​നി​​ന്നും കാ​​ട്ടു​​തീ​​യി​​ൽ​​നി​​ന്നും സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ഊ​​ർ​​ജി​​ത ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​ക​​ണം.