Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ജീവിക്കുന്ന നാട്ടിൽ അന്യരായവർ
WhatsApp
ആസാമിൽ പൗരത്വ പട്ടികയിൽനിന്നു പുറത്തായ 19 ലക്ഷം പേരുടെ വിഷമാവസ്ഥ രാജ്യസുരക്ഷയോടൊപ്പം മാനുഷിക പരിഗണനയും നല്കി വേണം പരിഹരിക്കാൻ.
ആസാമിലെ പൗരത്വ പരിശോധന രാജ്യത്ത് അനധികൃതമായി കടന്ന വിദേശികളെ കണ്ടെത്താനുള്ള നടപടിയായിരുന്നെങ്കിലും ആശങ്കാജനകമായ ചില മുഴക്കങ്ങൾ അതിനുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നീതിയോടൊപ്പം മാനുഷിക പരിഗണനയും പ്രധാനമാണ്. നാളെ ബിഹാറിലും മഹാരാഷ്ട്രയിലും തെലുങ്കാനയിലുമൊക്കെ ആസാമിലേതിനു സമാനമായ നടപടികൾ ഉണ്ടായേക്കാം.
ദേശീയ പ്രതിസന്ധിയിലേക്കു വഴിതെളിക്കാവുന്ന മണ്ണിന്റെ മക്കൾ വാദത്തിന് ഇത് ഉത്തേജകമായിക്കൂടെന്നില്ല. ഇതിന്റെ ചില സൂചനകൾ കണ്ടുതുടങ്ങി. മുംബൈയിൽ ദേശീയ പൗരത്വ പരിശോധന നടത്തണമെന്നു ശിവസേനാ നേതാവും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് ഇന്നലെ പറഞ്ഞു. ഡൽഹിയിൽ ദേശീയ പൗരത്വ പട്ടിക തയാറാക്കണമെന്നു ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ മനോജ് തിവാരി ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കയാണ്.
രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തുന്ന ഘടകങ്ങളെ ദുർബലപ്പെടുത്തുന്ന വിഭാഗീയതയും പ്രാദേശികവാദവുമൊക്കെ ഉയർത്തിക്കൊണ്ടുവരാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തി മുതൽ ചിലർ ശ്രമിച്ചിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെ വളർത്തിയതു പ്രാദേശികവാദമാണ്. അത്തരം ആശയങ്ങളുടെ വളർച്ച രാജ്യത്തിനു വരുത്തിവയ്ക്കാവുന്ന അപകടങ്ങൾ ഏറെയാണ്.
ആസാമിൽ അന്തിമ പൗരത്വ പട്ടിക വന്നപ്പോൾ 19,06,657 പേരാണു പുറത്തായിരിക്കുന്നത്. ജീവിച്ചുപോന്ന നാട്ടിൽ ഇനി പരദേശികളാണിവർ. രേഖാ പരിശോധനയിൽ ഇവർ പൗരന്മാരല്ലെന്നു കണ്ടെത്തുകയായിരുന്നു. ഇങ്ങനെ പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നവർക്കു സുപ്രീംകോടതി വരെ പോകാനുള്ള അവസരം നൽകിയിട്ടുണ്ടെങ്കിലും എത്ര പേർക്ക് അതിനു സാധിക്കും?
വർഷങ്ങളായി ഇന്ത്യയിൽ ജീവിച്ചുപോരുന്ന ലക്ഷക്കണക്കിനാളുകൾ പൊടുന്നനേ രാജ്യത്തെ പൗരന്മാരല്ലാതായിത്തീരുക എന്നതു കഠിനമായ അനുഭവമാണ്. കുടുംബത്തിലെ ഒരംഗം പട്ടികയിലായിരിക്കുകയും മറ്റൊരംഗം പട്ടികയ്ക്കു പുറത്താവുകയും ചെയ്യുക, തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയ്ക്കും രാഷ്ട്രപതിയുടെ വീർചക്ര നേടിയ വ്യക്തിക്കും പോലും പൗരത്വം നഷ്ടപ്പെടുക എന്നിങ്ങനെ വളരെ വിചിത്രമായ കാര്യങ്ങളാണ് ആസാമിൽ സംഭവിച്ചിരിക്കുന്നത്. ഇതിനിടെ വ്യാജപ്രചാരണവുമുണ്ട്. പൗരത്വം നഷ്ടപ്പെട്ടുവെന്ന വ്യാജവാർത്ത കേട്ടു ജീവനൊടുക്കിയവരുമുണ്ട്.
ആസാമിലെ ദേശീയ പൗരത്വ പട്ടിക(നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) പുതുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. 1971 മാർച്ച് 24നു മുന്പ് ആസാമിൽ താമസിച്ചിരുന്നവരെയും അവരുടെ അനന്തരഗാമികളെയുമാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കുന്നത്. ഇന്ത്യ-പാക് വിഭജനകാലത്തും ബംഗ്ലാദേശ് യുദ്ധകാലത്തും അതിനു ശേഷവും ബംഗ്ലാദേശിൽനിന്നു നിരവധിപ്പേർ ആസാമുൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് 1979 മുതൽ ആറു വർഷക്കാലം വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം ആസാം രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കി. വിദ്യാർഥിനേതാക്കൾ സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലെത്തിയ സാഹചര്യമുണ്ടായി. ആസാം കരാറിന്റെ അടിസ്ഥാനത്തിൽ അന്നു ചില ഒത്തുതീർപ്പുകളുണ്ടായെങ്കിലും വിദേശി പ്രശ്നം കനൽമൂടിക്കിടന്നു. വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്വാധീനം മെല്ലെ ചോർന്നുപോയി. പിന്നീട് ആസാമിൽ കോൺഗ്രസ് ഭരണത്തിലെത്തി. കുടിയേറ്റക്കാരെ കോൺഗ്രസ് പ്രീണിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച ബിജെപിയാണിപ്പോൾ സംസ്ഥാനം ഭരിക്കുന്നത്.
ഉറങ്ങിക്കിടന്ന പൗരത്വവിഷയം ബിജെപി ഭരണകാലത്ത് ഉണർന്നു. എന്നാൽ അന്തിമപട്ടിക വന്നപ്പോൾ പുറത്തായിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരാണ്. ആരെ ഒഴിവാക്കാൻ ഭരണകക്ഷി ഉദ്ദേശിച്ചോ അവർ മൂന്നു ലക്ഷം മാത്രം. ഇതോടെ പല ബിജെപി നേതാക്കളുടെയും സ്വരം മാറി. ഇപ്പോൾ പൗരത്വ രജിസ്റ്ററിനെതിരേ സംസാരിക്കുന്നവരിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളും ഉൾപ്പെടുന്നു. എൻആർസിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ കൺവീനർ കൂടിയായ ആസാം ധനമന്ത്രി പറയുന്നത്. പുതിയ പട്ടിക തങ്ങളുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന ഭീതി സംസ്ഥാനം ഭരിക്കുന്നവർക്കുണ്ട്. പട്ടികയിൽ നിന്നു പുറത്തായവർക്കു സർക്കാർ നിയമസഹായം നൽകുമെന്നു സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി പറഞ്ഞു. പുറത്തായവർക്കു കോൺഗ്രസും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലിം സംഘടനകളും ഹിന്ദു സംഘടനകളും ഒരേപോലെ പുതിയ പൗരത്വ രജിസ്റ്ററിനെ വിമർശിക്കുന്നു.
വംശീയതയും വർഗീയതയും പ്രാദേശികവാദങ്ങളും ഉപകരണങ്ങളാക്കി രാഷ്ട്രീയനേട്ടം കൈവരിക്കാനുള്ള ശ്രമം രാജ്യത്തിനു ദോഷമേ ചെയ്യൂ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ആഗ്രഹിക്കുന്നവർ ഈ മാർഗങ്ങൾ സ്വീകരിക്കില്ല. രാജ്യസുരക്ഷ പരമപ്രാധാന്യം അർഹിക്കുന്ന വിഷയംതന്നെ. പക്ഷേ, പതിറ്റാണ്ടുകളായി രാജ്യാതിർത്തിക്കുള്ളിൽ താമസിക്കുകയും പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ തൊഴിൽ ചെയ്തു ജീവിക്കുകയും ചെയ്യുന്നവർ രാജ്യം വിട്ടുപോകേണ്ട സ്ഥിതി ദൗർഭാഗ്യകരമാണ്.
ബംഗ്ലാദേശിന്റെ വിമോചനകാലത്ത് അവിടെനിന്നുവന്ന ജനലക്ഷങ്ങളെ സംരക്ഷിച്ച രാജ്യമാണ് ഇന്ത്യ. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും അഭയാർഥിപ്രശ്നം ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം ദശകങ്ങൾക്കു മുന്പു കാട്ടിയ മഹാമനസ്കത പല രാജ്യങ്ങൾക്കും ഇപ്പോൾ നമുക്കുതന്നെയും മാതൃകയാകേണ്ടതാണ്. ഭാരതസംസ്കാരത്തിന്റെ ഭാഗമായ ഉദാരമനസ്കത പൗരത്വം സംബന്ധിച്ച നമ്മുടെ നയങ്ങളിലും തീരുമാനങ്ങളിലും പ്രതിഫലിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം രാജ്യസുരക്ഷ ഉറപ്പാക്കുകയും വേണം. അവിടെയാണു ഭരണമികവു പ്രകടമാക്കേണ്ടത്.
പൗരത്വപട്ടികയിൽനിന്നു പുറത്തായ പത്തൊന്പതു ലക്ഷം പേരുടെ ഭാവി സംബന്ധിച്ചു വ്യക്തമായ നിലപാട് കേന്ദ്രസർക്കാരോ ആസാം സർക്കാരോ സ്വീകരിച്ചിട്ടില്ല. പട്ടികയിൽനിന്നു പുറത്തായവരെ വിദേശ പൗരന്മാരായി പ്രഖ്യാപിക്കുകയോ ഡിറ്റെൻഷൻ സെന്ററുകളിലാക്കുകയോ ചെയ്യില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസകരമാണ്. അർഹതയുള്ളവർക്ക് അവകാശങ്ങൾ നിഷേധിക്കുന്നത് അനീതിയാണ്. അനധികൃതമായി കുടിയേറിയവർക്കുപോലും അഭയം നൽകാനുള്ള സൗമനസ്യം നമുക്കുണ്ടാകണം.
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
Latest News
കര്ഷകസമരം: പാഴായ പത്തു ചര്ച്ചകള്
ഉണ്ണികൃഷ്ണന് നമ്പൂതിരി ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളത്തിന്റെ മുത്തച്ചൻ ഓർമയുടെ കോലായിൽ
ഒടുവിൽ ട്രംപ് മടങ്ങി; ഇനി ബൈഡൻ യുഗം
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
Latest News
കര്ഷകസമരം: പാഴായ പത്തു ചര്ച്ചകള്
ഉണ്ണികൃഷ്ണന് നമ്പൂതിരി ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളത്തിന്റെ മുത്തച്ചൻ ഓർമയുടെ കോലായിൽ
ഒടുവിൽ ട്രംപ് മടങ്ങി; ഇനി ബൈഡൻ യുഗം
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top