Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മാനസീ, നീ ഒരു വീരമാതൃക
WhatsApp
പി.വി. സിന്ധു ലോക ബാഡ്മിന്റൺ കിരീടം നേടുന്നതിന് എതാനും മണിക്കൂറുകൾ മുന്‍പ് ബാസലിലെ അതേ സ്റ്റേഡിയത്തിൽ നടന്ന പാരാ ബാഡ്മിന്റൺ ലോക ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ മാനസി ജോഷി ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസത്തിന്റെ ഔഷധമാണു പകർന്നു നൽകുന്നത്
മാനസി ജോഷി ഒരു സാധാരണ വനിതയല്ല, സാധാരണ കായികതാരവുമല്ല; അടിയുറച്ച ആത്മവിശ്വാസത്തിന്റെ സൂര്യതേജസുള്ള വനിതയും കായികതാരവുമാണ്. സ്വിറ്റ്സർലൻഡിലെ ബാസലിൽ കഴിഞ്ഞ ദിവസം നടന്ന പാരാ ബാഡ്മിന്റൺ ലോക ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മാനസിയുടെയും മറ്റു ചില മെഡൽ ജേതാക്കളുടെയും ചിത്രം ദീപിക ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അംഗവൈകല്യത്തിന്റെ അപകർഷതയോ പരാധീനതയോ അവരുടെ മുഖങ്ങളിൽ കാണാനുണ്ടായിരുന്നില്ല. ആ മുഖങ്ങളിൽ കണ്ട സുസ്മേരം ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയുമായിരിക്കണം. അവരുടെ വിജയങ്ങളിൽനിന്ന്, അവരുടെ പുഞ്ചിരികളിൽനിന്ന്, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന അനേകം പേരിലേക്ക് ആത്മവിശ്വാസത്തിന്റെ പ്രകാശരേണുക്കൾ കടന്നുചെല്ലുന്നുണ്ടാവും.
മാനസിയുടെ നേട്ടം വളരെയൊന്നും കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും അതു രാജ്യത്തിനാകമാനം അഭിമാനകരമാണ്. സ്പോർട്സിൽ താത്പര്യമില്ലാത്തവർക്കുകൂടി മാനസിയുടെ വിജയം ആഹ്ലാദം പകരും. ആ പെൺകുട്ടിയുടെ നേട്ടത്തിനു വലിയൊരു ആത്മാർപ്പണത്തിന്റെ പിന്നാന്പുറമുണ്ട്. പി.വി. സിന്ധുവിന്റെ ചരിത്ര വിജയത്തിന് ഏതാനും മണിക്കൂറുകൾ മുന്‍പു പാരാ ബാഡ്മിന്റണിൽ മുൻ ലോകചാന്പ്യൻ പാരുൾ പാർമറെ പരാജയപ്പെടുത്തിയാണു മാനസി ലോകകിരീടം നേടിയത്. മാനസിയും പാരുളും ഉൾപ്പെടുന്ന ഇന്ത്യൻ ടീം പന്ത്രണ്ടു മെഡലുകളാണു നേടിയത്. സിന്ധുവിനു ലഭിച്ച വാർത്താപ്രാധാന്യത്തിൽ മാനസിയുടെയും കൂട്ടരുടെയും നേട്ടം മുങ്ങിപ്പോയെങ്കിലും കേന്ദ്ര കായികമന്ത്രി കിരൺ റിജിജു അവർക്കെല്ലാം പാരിതോഷികം പ്രഖ്യാപിച്ചതു സന്തോഷകരംതന്നെ.
ബാഡ്മിന്റൺ താരമാകണമെന്ന ആഗ്രഹം കുഞ്ഞുനാളിലേ മാനസിയുടെ മനസിൽ മുളപൊട്ടിയിരുന്നു. ആറാം വയസിൽ അതിനുള്ള പരിശീലനവും ആരംഭിച്ചു. പക്ഷേ, 2011ലുണ്ടായ അപകടം ആ പെൺകുട്ടിയുടെ സ്വപ്നങ്ങളെയാകെ തകർക്കാൻപോന്നതായിരുന്നു. രണ്ടു മാസത്തോളം ആശുപത്രിക്കിടക്കയിൽ കഴിഞ്ഞ മാനസിക്ക് ആശുപത്രി വിടുന്പോൾ കാലുകളിലൊന്നു നഷ്ടപ്പെട്ടിരുന്നു. ഒരു കായികതാരത്തിന് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത തീരാനഷ്ടം. എന്നാൽ നഷ്ടബോധത്തിൽ മുങ്ങാനോ കളിക്കളം ഉപേക്ഷിക്കാനോ മാനസി തയാറായില്ല. ബാഡ്മിന്റൺ പ്രതിഭയായ ഗോപീചന്ദിന്റെ അക്കാദമിയിൽ മാനസി പരിശീലനം തുടർന്നു. വിധിയോടുള്ള മാനസിയുടെ പോരാട്ടം ഇപ്പോൾ ലോകം ശ്രദ്ധിക്കുന്ന വിജയത്തിലെത്തിയിരിക്കുന്നു.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിന് അവർക്ക് ആത്മവിശ്വാസം പകർന്നുകൊടുക്കാൻ മാനസിയെയും പാരുളിനെയും പോലുള്ളവരുടെ വിജയങ്ങൾ ഉപയോഗപ്പെടുത്തണം. സ്പെഷൽ ഒളിന്പിക്സ് പോലുള്ള കായിക മത്സരങ്ങൾക്കോ അവയിൽ വിജയം നേടുന്നവർക്കോ അർഹിക്കുന്ന പ്രാധാന്യം നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ നൽകുന്നില്ലെന്നതു ഖേദകരമാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ അംഗീകരിക്കാനെന്നല്ല, അറിയാൻപോലും അധികമാരുമില്ല. ആരുമറിയാതെ അവർ ചെയ്യുന്ന നിസ്തുലമായ സേവനങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിപാലിക്കുന്നതിൽ ക്രൈസ്തവ സമൂഹം പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സന്യാസസമൂഹങ്ങൾ പലതുണ്ട്. സന്യസ്തരെ വിമർശിക്കാൻ അത്യുത്സാഹമുള്ള മാധ്യമങ്ങൾക്ക് ഈ സന്യാസസമൂഹങ്ങൾ ചെയ്യുന്നസേവനങ്ങളുടെ കാര്യത്തിൽ അന്ധതയാണ്. പൊതുജനസേവകരായും സമൂഹോദ്ധാരകരായും ജനാധിപത്യസംരക്ഷകരായും വാഴ്ത്തപ്പെടുന്ന പലരും കടന്നുചെല്ലാൻ മടിക്കുന്ന മേഖലകളിൽ നിശ്ശബ്ദരായി പ്രവർത്തിക്കുന്ന സന്യസ്തരോടു പരിഹാസമാണു ചാനലുകളിലെ പൗഡറണിഞ്ഞ മുഖങ്ങളിലും വാചാലമായ നാവുകളിലും. അധ്യാപകരായും അഭിഭാഷകരായും ഭിഷഗ്വരരായും ജോലി ചെയ്യുന്ന സന്യസ്തരുടെ വരുമാനം സന്യാസ സമൂഹങ്ങളുടെ സേവനപ്രവർത്തനങ്ങൾക്കുകൂടിയാണു ചെലവഴിക്കുന്നത്.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന ഭവനങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവ സന്യസ്തർ നടത്തുന്നതാണ്. സംസ്ഥാനത്തു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള മുന്നൂറിലേറെ സ്പെഷൽ സ്കൂളുകളിൽ സർക്കാർ തലത്തിലുള്ളത് ഒരേയൊരെണ്ണമാണ്. ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം തുടങ്ങിയവയുള്ള കുട്ടികൾ മുഖ്യമായി ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. നൂറിൽ കൂടുതൽ കുട്ടികളുള്ള സ്പെഷൽ സ്കൂളകൾക്ക് എയ്ഡഡ് പദവി നൽകാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴത്തെ സർക്കാർ ഇതിനെ നയപരമായി എതിർക്കുന്നു.
പരാധീനതകളെ മറികടന്ന് കുറെയെങ്കിലും സാധാരണനിലയിലുള്ള ജീവിതം നയിക്കാൻ വേണ്ട പരിശീലനമാണു സ്പെഷൽ സ്കൂളുകളിൽ കുട്ടികൾക്കു നൽകുന്നത്. കഴിഞ്ഞ മാർച്ചിൽ അബുദാബിയിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ ഇന്ത്യക്കു റിക്കാർഡ് നേട്ടമായിരുന്നു-83 സ്വർണം, 153 വെള്ളി, 362 വെങ്കലം. ഇതിൽ മൂന്നു സ്വർണവും 16 വെള്ളിയും 11 വെങ്കലവും മലയാളികൾ നേടി. 195 രാജ്യങ്ങളിൽനിന്നായി ഏഴായിരത്തോളം കായികതാരങ്ങളും നാലായിരത്തോളം പരിശീലകരും ഈ സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്തു.
രാജ്യത്തു ബാലനീതി നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ചട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഫലമായി സ്വകാര്യ മേഖലയിലെ പല മികച്ച സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ചൊന്നും ഭരണവർഗത്തിന് ആശങ്കയില്ല. ശാരീരിക വെല്ലുവിളികൾ പരിമിതിയല്ലെന്നു സ്വജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുതന്ന പ്രതിഭാശാലിയാണു സ്റ്റീഫൻ ഹോക്കിംഗ്. ഭിന്നശേഷിക്കാർക്കായി നടത്തിയ ലോക പഞ്ചഗുസ്തി മത്സരത്തിലുൾപ്പെടെ ഏറെ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുള്ള മലയാളിയായ ജോബി മാത്യുവിനെപ്പോലുള്ളവർ നമുക്ക് അഭിമാനവും ആവേശവുമാണ്. ദേശീയ കായികദിനമായിരുന്ന ഇന്നലെ വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിയ മാനസിയുടെ വിജയഗാഥ രാജ്യത്തെ ഭിന്നശേഷിക്കാരായ പതിനായിരങ്ങൾക്ക് ആത്മവിശ്വാസം പകരട്ടെ.
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
Latest News
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
സഞ്ജു റോയല്‍സിന്റെ അമരത്ത്; സ്മിത്ത് ടീമിനു പുറത്ത്
കര്‍ഷകസമരം: പാഴായ പത്തു ചര്‍ച്ചകള്‍
Latest News
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
സഞ്ജു റോയല്‍സിന്റെ അമരത്ത്; സ്മിത്ത് ടീമിനു പുറത്ത്
കര്‍ഷകസമരം: പാഴായ പത്തു ചര്‍ച്ചകള്‍
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top