ഉ​ണ്ണി മു​കു​ന്ദ​ൻ ഇനി "മാ​ർ​ക്കോ'; സം​വി​ധാ​നം ഹ​നീ​ഫ് അ​ദേ​നി
Tuesday, April 30, 2024 2:51 PM IST
മാ​ർ​ക്കോ എ​ന്ന ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​ലൂ​ടെ ത​ന്‍റെ ത​ട്ട​ക​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ.

യു​വ ത​ല​മു​റ​യി​ൽ ആ​ക്ഷൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​മ​ർ​ഥ​നാ​യ താ​രം ഇ​ട​ക്കാ​ല​ത്ത് ഷ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം, മേ​പ്പ​ടി​യാ​ൻ, മാ​ളി​ക​പ്പു​റം, ജ​യ് ഗ​ണേ​ഷ് തു​ട​ങ്ങി​യ ഫീ​ൽ ഗു​ഡ് സി​നി​മ​ക​ളി​ലൂ​ടെ കു​ടും​ബ സ​ദ​സു​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റി​യി​രു​ന്നു.

ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മാ​ർ​ക്കോ’ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ഴു​നീ​ള ആ​ക്‌​ഷ​ൻ സി​നി​മ​ക​ളി​ലൊ​ന്നാ​കും.

മ​ല​യാ​ള സി​നി​മ​യി​ൽ പു​തു​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഗ​ദ്ദാ​ഫ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്റ്റൈ​ലി​സ്റ്റ്, ആ​ക്‌​ഷ​ൻ-​വ​യ​ല​ൻ​സ് ചി​ത്ര​മാ​യി​രി​ക്കും മാ​ർ​ക്കോ. വ​യ​ല​ൻ​സ്,ആ​ക്‌​ഷ​ൻ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഏ​റ്റ​വും സ​മ​ർ​ഥ​നാ​യ ഹ​നീ​ഫ് അ​ദേ​നി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ എ​ട്ട് ആ​ക്‌​ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ബോ​ളി​വു​ഡി​ലേ​യും കോ​ളി​വു​ഡി​ലേ​യും മി​ക​ച്ച ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്രാ​ഫേ​ഴ്സ് ആ​ണ് ആ​ക്‌​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ക​ലൈ​കിം​ഗ് സ​ൺ, സ്റ്റ​ണ്ട് സി​ൽ​വ എ​ന്നി​വ​രാ​ണ് ഇ​വ​രി​ലെ പ്ര​മു​ഖ​ർ.

ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്ത ‘മി​ഖാ​യേ​ൽ’ എ​ന്ന ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച മാ​ർ​ക്കോ ജൂ​നി​യ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ ക്രൂ​ര​നാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു മാ​ർ​ക്കോ ജൂ​നി​യ​ർ. മ​ല​യാ​ള​ത്തി​ലെ ഒ​രു വി​ല്ല​ന്‍റെ ക​ഥ പ​റ​യു​ന്ന ആ​ദ്യ സ്പി​ൻ ഓ​ഫ് സി​നി​മ​യാ​യും ഈ ​ചി​ത്രം മാ​റും. മാ​ർ​ക്കോ ജൂ​നി​യ​റി​ന്‍റെ ഭൂ​ത​കാ​ല​ത്തി​ലേ​ക്കാ​ണ് ഈ ​ചി​ത്രം ക​ട​ന്നു​ചെ​ല്ലു​ന്ന​ത്.

നാ​യി​ക ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ല പ്ര​ധാ​ന താ​ര​ങ്ങ​ൾ ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള​താ​ണ്. സി​ദ്ദീ​ഖ്, ജ​ഗ​ദീ​ഷ്, ആ​ൻ​സ​ൺ പോ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ്, അ​ഭി​മ​ന്യു തി​ല​ക​ൻ. യു​ക്തി ത​രേ​ജ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

കെ​ജി​എ​ഫി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ര​വി ബ​സ്രൂ​ര്‍ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ച​ന്ദ്രു സെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം സു​നി​ൽ ദാ​സ്. മേ​ക്ക​പ്പ് സു​ധി സു​രേ​ന്ദ്ര​ൻ.

കോ​സ്റ്റ്യും ഡി​സൈ​ൻ ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ. ചീ​ഫ് അ​സോ ഡ​യ​റ​ക്ട​ർ. സ്യ​മ​ന്ത​ക് പ്ര​ദീ​പ്. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ബി​നു മ​ണ​മ്പൂ​ർ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. പ്ര​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് വി​പി​ൻ കു​മാ​ർ. മാ​ർ​ക്ക​റ്റിം​ഗ് ടെ​ൻ​ജി മീ​ഡി​യ.

മേ​യ് മൂ​ന്നി​ന് മൂ​ന്നാ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ഫോ​ർ​ട്ട് കൊ​ച്ചി​യാ​ണ്. പി​ആ​ർ​ഓ: വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.