അ​ഹാ​ന​യ്ക്കും മു​ൻ​പേ വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങി ദി​യ കൃ​ഷ്ണ; സെ​പ്റ്റം​ബ​റി​ൽ വി​വാ​ഹം?
Tuesday, April 30, 2024 10:12 AM IST
സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​റും ന​ട​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ കൃ​ഷ്ണ കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ ദി​യ കൃ​ഷ്ണ വി​വാ​ഹി​ത​യാ​കു​ന്നു. സെ​പ്റ്റം​ബ​റി​ൽ വി​വാ​ഹി​ത​യാ​കു​മെ​ന്ന് ദി​യ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യ​ച്ച​ത്.



കാ​മു​ക​ൻ അ​ശ്വി​ൻ ഗ​ണേ​ഷു​മാ​യി​ട്ടു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ദി​യ സെ​പ്റ്റം​ബ​ർ 2024 എ​ന്ന ടാ​ഗി​ൽ സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന് താ​ഴെ അ​ശ്വി​ൻ ക​ണ്ണ​മ്മ എ​ന്നി​ട്ട ക​മ​ന്‍റി​നും ദി​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കാ​തെ മി​സി​സ് ക​ണ്ണ​മ്മ ആ​കു​മെ​ന്നാ​ണ് ദി​യ​യു​ടെ ഉ​ത്ത​രം.



പ്ര​ണ​യം പ​ര​സ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ദി​യ​യെ അ​ശ്വി​ൻ പ്ര​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ​യും ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​രു​വ​രു​ടെ​യും വി​വാ​ഹ​മാ​ണോ അ​തോ നി​ശ്ച‌​യ​മാ​ണോ സെ​പ്റ്റം​ബ​റി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ന​ല്ല ആ​ഗ്ര​ഹ​മു​ള്ള​യാ​ളാ​ണ് ഞാ​ന്‍. ചെ​റു​പ്പം മു​ത​ൽ സി​നി​മ​യി​ലെ റൊ​മാ​ന്‍​സൊ​ക്കെ ക​ണ്ട് ക​ല്യാ​ണം ക​ഴി​ക്കാ​നും കു​ട്ടി​ക​ളു​മാ​യി ജീ​വി​ക്കാ​നു​മൊ​ക്കെ എ​നി​ക്ക് വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്.



പ​ക്ഷെ എ​ന്‍റെ ചേ​ച്ചി ഈ ​അ​ടു​ത്ത കാ​ല​ത്തൊ​ന്നും കെ​ട്ട​ത്തി​ല്ല. ചേ​ച്ചി​യേ​ക്കാ​ള്‍ ര​ണ്ട് വ​യ​സ് ഇ​ള​യ​താ​ണ് ഞാ​ന്‍. എ​ത്ര​കാ​ലം കാ​ത്തി​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ല്ല. മി​ക്ക​വാ​റും ചേ​ച്ചി​യെ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. വി​വാ​ഹ​ത്തെ കു​റി​ച്ച് ദി​യ മു​ൻ​പ് പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്.



കൃ​ഷ്ണ​കു​മാ​ർ-​സി​ന്ധു ദ​ന്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ദി​യ. മൂ​ത്ത മ​ക​ൾ അ​ഹാ​ന സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​രാ​ണ് മ​റ്റു​മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.