വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹ റി​സ​പ്‌​ഷ​നി​ൽ തി​ള​ങ്ങി സു​രേ​ഷ് ഗോ​പി​യും ലി​സി​യും ശോ​ഭ​ന​യും
Thursday, July 4, 2024 1:30 PM IST
ന​ടി​യും ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹ സ​ത്കാ​ര​ത്തി​ല്‍ തി​ള​ങ്ങി സു​രേ​ഷ് ഗോ​പി. ചെ​ന്നൈ ലീ​ല പാ​ല​സി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹ​വി​രു​ന്ന്. ഗാ​ല​റി​സ്റ്റും പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​നു​മാ​യ നി​ക്കോ​ളൈ സ​ച്‌​ദേ​വ് ആ​ണ് വ​ര​ൻ. ത​മി​ഴ് സി​നി​മാ ലോ​ക​ത്തു നി​ന്നു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ൾ വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലി​സി, ര​ജ​നി​കാ​ന്ത്, തൃ​ഷ കൃ​ഷ്ണ​ൻ, ഖു​ശ്ബു, ബാ​ല​കൃ​ഷ്ണ, ശോ​ഭ​ന തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ എ​ത്തി​യി​രു​ന്നു. ജൂ​ൺ മൂ​ന്നി​നാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു ശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ലും നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.



മും​ബൈ സ്വ​ദേ​ശി​യാ​ണ് നി​ക്കോ​ളാ​യ് സ​ച്ച്ദേ​വ്. വ​ര​ല​ക്ഷ്മി​യും നി​ക്കോ​ളാ​യ് സ​ച്ച്ദേ​വും ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.



ശ​ര​ത്‌​കു​മാ​റി​ന്‍റെ ആ​ദ്യ ഭാ​ര്യ ഛായ​യി​ലെ മ​ക​ളാ​ണ് 38കാ​രി​യാ​യ വ​ര​ല​ക്ഷ്മി. ഈ ​ബ​ന്ധ​ത്തി​ൽ വ​ര​ല​ക്ഷ്മി​ക്ക് പു​റ​മേ പൂ​ജ എ​ന്ന മ​ക​ൾ കൂ​ടി ഇ​വ​ര്‍​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.