കു​ട​ക് ഭാ​ഷ സം​സാ​രി​ച്ച് കു​ട​ക് ത​നി​മ​യി​ൽ ര​ശ്മി​ക മ​ന്ദാ​ന; വീ​ഡി​യോ
Thursday, July 4, 2024 10:30 AM IST
ന​ടി ര​ശ്മി​ക മ​ന്ദാ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ൽ. താ​രം സ്വ​ന്തം മാ​തൃ​ഭാ​ഷ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നൊ​രു വീ​ഡി​യോ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കു​ട​കി​ലെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മ​ണി​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ലാ​ണ് ത​ന്‍റെ മാ​തൃ​ഭാ​ഷ​യേ​ക്കു​റി​ച്ച് ര​ശ്മി​ക സം​സാ​രി​ക്കു​ന്ന​ത്.

‘ഞാ​നെ​ന്താ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഏ​തു​ഭാ​ഷ​യാ​ണി​തെ​ന്നും നി​ര​ന്ത​രം ചോ​ദി​ക്കു​ന്ന​വ​രോ​ട്. ഇ​താ​ണെ​ന്‍റെ മാ​തൃ​ഭാ​ഷ. കു​ട​കി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും. ഈ ​ഭാ​ഷ​യാ​ണ് ജീ​വി​ത​ത്തി​ലി​തു​വ​രെ സം​സാ​രി​ച്ചു​വ​രു​ന്ന​തും.



അ​ത്ര​യേ​റെ മ​നോ​ഹ​ര​മാ​യ ഭാ​ഷ​യാ​ണി​ത്. ഈ ​ഭാ​ഷ അ​റി​യാ​മെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ ഇ​ത​റി​യു​ന്ന ഒ​രു സു​ഹൃ​ത്ത് നി​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കൊ​ട​വാ ഭാ​ഷ നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​വൂ'. ര​ശ്മി​ക വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.



അ​ടു​ത്ത കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കു​ട​കി​ൽ എ​ത്തി​യ​താ​യി​രു​ന്നു ര​ശ്മി​ക. വി​രാ​ജ്പേ​ട്ട​യി​ലെ ഒ​രു കൊ​ട​വ കു​ടും​ബ​ത്തി​ൽ സു​മ​ന്‍റെ​യും ഭാ​ര്യ മ​ദ​ൻ മ​ന്ദാ​ന​യു​ടെ​യും മ​ക​ളാ​യാ​ണ് ര​ശ്മി​ക​യു​ടെ ജ​ന​നം. സി​നി​മ​യി​ൽ സ​ജീ​വ​മാ​യ​തോ​ടെ ഇ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ന​ടി കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.