ബേ​സി​ലി​ന്‍റെ മ​ര​ണ​മാ​സ്സ്, നി​ർ​മാ​ണം ടൊ​വീ​നോ; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Thursday, July 4, 2024 9:53 AM IST
ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ടൊ​വീ​നോ തോ​മ​സ് നി​ർ​മി​ക്കു​ന്ന മ​ര​ണ​മാ​സ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ ശി​വ​പ്ര​സാ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു കോ​മ​ഡി എ​ന്‍റ​ർ​ടെ​യി​ന​റാ​ണ് ചി​ത്രം എ​ന്നാ​ണ് സൂ​ച​ന.

ടൊ​വീ​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സും വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ടൊ​വീ​നോ തോ​മ​സ്, ടിം​ഗ്സ​റ്റ​ൻ തോ​മ​സ്, ത​ൻ​സീ​ർ സ​ലാം, റാ​ഫേ​ൽ പോ​ഴോ​ളി​പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് മ​ര​ണ​മാ​സി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.



ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഗോ​കു​ൽ​നാ​ഥാ​ണ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ച് ഓ​ണും കൊ​ച്ചി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചു​ന​ട​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും താ​ര​ങ്ങ​ളും പൂ​ജാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ജു സ​ണ്ണി, സു​രേ​ഷ് കൃ​ഷ്ണ, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദും സി​ജു സ​ണ്ണി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.