ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലും നൂ​റി​ര​ട്ടി​യാ​ണ് ക​ൽ​ക്കി​യി​ൽ ഉ​ള്ള​ത്: അ​ന്ന ബെ​ൻ
Wednesday, July 3, 2024 11:09 AM IST
ക​ൽ​ക്കി ഗം​ഭീ​ര​വി​ജ​യ​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ൽ കു​തി​ക്കു​മ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത് അ​ന്നാ ബെ​ൻ ആ​ണ്. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണ് അ​ന്ന ചെ​യ്തി​രി​ക്കു​ന്ന​ത്.
സി​നി​മ​യി​ൽ ഇ​ത്ര സ്ക്രീ​ൻ ടൈം ​ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലും നൂ​റി​ര​ട്ടി​യാ​ണ് ക​ൽ​ക്കി​യി​ൽ ഉ​ള്ള​തെ​ന്നും അ​ന്ന പ​റ​യു​ന്നു.

ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ൽ​ക്കി​യി​ലെ കൈ​റ എ​ന്ന ക​ഥാ​പാ​ത്ര​ത്തെക്കുറിച്ച് അന്ന പറഞ്ഞത്. ​

സി​നി​മ​യി​ൽ ഇ​ത്ര സ്ക്രീ​ൻ ടൈം ​ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. വ​ലി​യ ഒ​രു പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്നെ സി​നി​മ​യി​ലേ​ക്ക് പ്രേ​രി​പ്പി​ച്ച ഘ​ട​കം. അ​ത് ഇ​പ്പോ​ൾ എ​ത്ര വ​ലി​യ റോ​ൾ ആ​ണെ​ങ്കി​ലും ചെ​റി​യ റോ​ൾ ആ​ണെ​ങ്കി​ലും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു.

ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് കു​റ​ച്ച​ധി​കം ആ​ക്ഷ​നൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ സി​നി​മ​യാ​കു​മ്പോ​ൾ കാ​ണാ​ൻ ക​ഴി​യും എ​ന്നൊ​രു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. സി​നി​മ​യു​ടെ കാ​ര്യ​മാ​യ​തു കൊ​ണ്ട് ഒ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ലാ​ലോ, ചി​ല​പ്പോ​ൾ എ​ഡി​റ്റ് ചെ​യ്ത് ക​ള​യാ​നും സാ​ധ്യ​ത ഉ​ണ്ട്. ഇ​തൊ​രു വ​ലി​യ സി​നി​മ ആ​യി​രി​ക്കും എ​ന്ന​റി​യാ​മാ​യി​രു​ന്നു പ​ക്ഷെ ഇ​ത്ര​യും എ​ന്‍റെ സ​ങ്ക​ല്പ​ത്തി​ൽ വ​ന്നി​രു​ന്നി​ല്ല. ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലും നൂ​റി​ര​ട്ടി​യാ​ണ് ക​ൽ​ക്കി​യി​ൽ ഉ​ള്ള​ത്. അ​ന്ന ബെ​ൻ പ​റ​യു​ന്നു.

പ​ശു​പ​തി, ദീ​പി​ക പാ​ദു​ക്കോ​ൺ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ളാ​ണ് അ​ന്ന​യ്ക്ക് ചി​ത്ര​ത്തി​ലു​ള്ള​ത്. ക​ൽ​ക്കി 2898 എ​ഡി 500 കോ​ടി ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.