ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ആ​ത്മ​ക​ഥ "ഇ​ട​വേ​ള​ക​ളി​ല്ലാ​തെ'; അ​വ​താ​രി​ക എ​ഴു​തി​യ​ത് മോ​ഹ​ൻ​ലാ​ൽ
Tuesday, July 2, 2024 9:57 AM IST
അ​ഭി​ന​യ​ചാ​തു​രി കൊ​ണ്ട് മ​ല​യാ​ള​മ​ന​സി​ല്‍ ഇ​ടം​പി​ടി​ച്ച ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ആ​ത്മ​ക​ഥാം​ശ​മു​ള്ള ഇ​ട​വേ​ള​ക​ളി​ല്ലാ​തെ എ​ന്ന പു​സ്ത​കം അ​മ്മ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ‌യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

എ​റ​ണാ​കു​ളം ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി​യും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി, പ​ത്മ​ഭൂ​ഷ​ണ്‍ മോ​ഹ​ന്‍​ലാ​ലി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ശ്വേ​താ മേ​നോ​ന്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു, സി​ദ്ദി​ഖ്, ജ​യ​സൂ​ര്യ, കെ. ​സു​രേ​ഷ്, ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് സാ​ര​ഥി ലി​പി അ​ക്ബ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ജീ​വി​തം മാ​ത്ര​മ​ല്ല, കു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​ലേ​റെ​യും അ​മ്മ​യെ​ന്ന സം​ഘ​ട​നെ​യെ​കു​റി​ച്ചാ​ണ്. സം​ഘ​ട​ന നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ള്‍, അ​തി​നെ അ​തി​ജീ​വി​ച്ച വ​ഴി​ക​ള്‍ എ​ല്ലാം വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഈ ​കൃ​തി​ക്ക് ഭം​ഗി​യാ​യി അ​വ​താ​രി​ക എ​ഴു​തി​യ​ത് മോ​ഹ​ന്‍​ലാ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.