നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വായ് മൂടിക്കെട്ടിയ നിലയിൽ സിജു വിൽസൻ, ബാലു വർഗീസ്, പോലീസ് വേഷത്തിൽ ധീരജ് ഡെന്നി എന്നിവരുടെ ചിത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് നിർമിക്കുന്നത്. നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സിജു വിൽസൻ, നമുദ(വേല ഫെയിം), ബാലു വർഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ധീരജ് ഡെന്നി, മനോജ് കെ.യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ്(മിന്നൽ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
സന്ദീപ് സദാനന്ദനും, ദീപു എസ്.നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -രാഹുൽ രാജ്. ഛായാഗ്രഹണം - രവി ചന്ദ്രൻ. എഡിറ്റിംഗ് - അഖിലേഷ് മോഹൻ. കലാസംവിധാനം -അജയ് മങ്ങാട്.
മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ. പ്രൊഡക്ഷൻ മാനേജർ - നജീർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ -വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.