ഹിറ്റ് മേക്കർ ടി.എസ്.സുരേഷ്ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന "ഡിഎൻഎ' എന്ന ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളോട് കൂടിയ ട്രെയിലർ ചിത്രത്തിന്റെ മൂഡ് വ്യക്തമാക്കുന്നതാണ്. ജൂലൈ 14ന് സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും.
യുവതാരം അഷ്കർ സൗദാൻ നായകനാകുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എ.കെ.സന്തോഷാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവ്. പുത്തൻ സാങ്കേതിക വിദ്യയിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
ആർ.ജെ.ലഷ്മി നാരായണൻ എന്ന കഥാപാത്രത്തെയാണ് അഷ്കർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ലക്ഷമി റായ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. റേച്ചൽ പുന്നൂസ് എന്ന പോലീസ് കാഥാപാത്രമായാണ് ലക്ഷ്മി സ്ക്രീനിൽ എത്തുന്നത്.
രൺജി പണിക്കർ, ബാബു ആന്റണി, ഹന്ന റെജി കോശി, ഇനിയ, സ്വാസിക, അജു വർഗീസ്, ഇർഷാദ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, കുഞ്ചൻ, റിയാസ് ഖാൻ, ഗൗരി നന്ദ, ഇടവേള ബാബു, രവീന്ദ്രൻ, കൃഷ്ണ, സുധീർ, സെന്തിൽ കൃഷ്ണ, രാജാ സാഹിബ്, അമീർ നിയാസ്, കിരൺ രാജ്, സലീമ സീത, ശിവാനി, അഞ്ജലി അമീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ നടി സുകന്യയാണ്. സംഗീതം ശരത്. ഛായാഗ്രഹണം- രവിചന്ദ്രൻ, എഡിറ്റിംഗ് - ജോൺകുട്ടി, കലാസംവിധാനം - ശ്യാം കാർത്തികേയൻ, കോസ്റ്റ്വും - ഡിസൈൻ - നാഗരാജ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, സംഘട്ടനം - സ്റ്റണ്ട് സെൽവ, പഴനി രാജ്, കനൽ കണ്ണൻ, റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, അസോസിയേറ്റ് ഡയറക്ടർ - വൈശാഖ് നന്ദിലത്തിൽ, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, സ്റ്റിൽസ് - ശാലു പേയാട്, പിആർഒ - വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.