നൂറിൽപരം തിയറ്ററുകളിൽ മൂന്നാം വാരവും ഗൾഫിലും അയർലൻഡിലും യു കെയിലും രണ്ടാമത്തെ ആഴ്ചയും വിജയകരമായി പ്രദർശിപ്പിക്കുന്ന മന്ദാകിനിയുടെ വിജയയാത്ര തുടരുകയാണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മന്ദാകിനി. വൈപ്പിൻക്കാരിയായ അമ്പിളിയും നെടുമ്പാശേരിക്കാരനായ ആരോമലും തമ്മിലുള്ള വിവാഹ ദിവസം ആരോമലിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ബാസ്കർ നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.
ഷിജു എം. ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പിആർഒ-എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.