കെഎഎസ് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. പഠനത്തിൽ നിന്നു പരിശീലനത്തിലേക്ക് പരീക്ഷാർഥികൾ കടക്കേണ്ട സമയമായി. കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും വഴി വിജയലക്ഷ്യം ഉറപ്പാക്കാം. ഏതാനും മാതൃകാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ ലക്കം പരിചയപ്പെടുത്തുന്നു.
1. ഒറ്റപ്പദമെഴുതുക - കാണാൻ ആഗ്രഹിക്കുന്നവൻ
(a) ദിദൃക്ഷു (b) ദ്രഷ്ടാവ് (c) ദൃഷ്ടാവ് (d) ദൃദിക്ഷു
2. ശരിയായ പദമേത്
(a) ചുവപ്പ് (b) ചുമപ്പ് (c) ചെമപ്പ് (d) ചൊവപ്പ്
3. പിരിച്ചെഴുതുക - പിത്രാജ്ഞ
(a) പിത്ര + ആജ്ഞ (b) പിതൃ + ആജ്ഞ (c) പിത്ര + ജ്ഞ (d) പിതാ + ആജ്ഞ
4. ശരിയായ ഗണമേത്
(a) ജാള്യം, ജാള്യത, ജളത്വം
(b) നൈർമല്യം, നൈർമല്യത, നിർമലത്വം
(c) സാരള്യം, സാരള്യത, സരളത്വം
(d) ക്രൗര്യം, ക്രൂരത, ക്രൂരത്വം
5. കൃത്ഘ്നൻ - സ്ത്രീലിംഗപദമേത്
(a) കൃതഘ്ന (b) കൃതഘ്നി (c) കൃതഘ്നിക (d) കൃതഘ്നക
6. വിപരീതപദമെഴുതുക - സന്പന്നൻ
(a) അസന്പന്നൻ (b) വിപന്നൻ (c) പ്രതിസന്പന്നൻ (d) ഇതൊന്നുമല്ല
7. അയയ്ക്കുന്ന ആൾ എന്നർഥം ലഭിക്കുന്ന പദം
(a) പ്രേക്ഷകൻ (b) പ്രേഷിതൻ (c) പ്രേഷകൻ (d) പ്രേക്ഷിതൻ
8. വിഷയത്തിൽനിന്നു വ്യതിചലിക്കുക എന്നർഥമുള്ള ശൈലി
(a) കാലുമാറുക (b) കൈകഴുകുക (c) കാലുവാരുക (d) കാടുകയറുക
9. പുരുഷമേധാവിത്വം എന്നാൽ
(a) പുരുഷാധീശത്വം
(b) പുരുഷന്റെ മേൽക്കോയ്മ
(c) പുരുഷന്റെ ബുദ്ധിശക്തി
(d) പുരുഷന്റെ ആധിപത്യം
10. character assassination എന്ന പ്രയോഗത്തിന്റെ വിവക്ഷിതമെന്ത്
(a) വ്യക്തിത്വഹത്യ (b) വ്യക്തിഹത്യ (c) വ്യക്തിയെ കൊല്ലൽ (d) ആളെക്കൊല്ലൽ
ഉത്തരങ്ങൾ
1 (a), 2 (c), 3 (b), 4 (d), 5 (a), 6 (b), 7 (c), 8(d), 9 (c)*, 10 (a).
മലയാള വിഭാഗത്തിൽ നിന്ന് 30 മാർക്കിന്റെ ചോദ്യങ്ങളാണ് ഉള്ളത്. കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും വരും ലക്കങ്ങളിൽ പരിചയപ്പെടാം.
* മേധ = ബുദ്ധി
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ