Choclate
കല്ലല്ല കൽക്കരി
മേ​ഘാ​ല​യ​യി​ലെ ഒ​രു ക​ൽ​ക്ക​രിഖ​നി​യി​ൽ നിരവധി തൊ​ഴി​ലാ​ളി​ക​ൾ അപകടത്തിൽപ്പെട്ട വാ​ർ​ത്ത ഏതാനും ദിവസങ്ങൾക്കു കൂ​ട്ടു​കാ​ർ വാ​യി​ച്ചി​രി​ക്കും. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ജീ​വ​ൻ പോ​ലും പ​ണ​യം​വ​ച്ച് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് ക​ൽ​ക്ക​രി കു​ഴി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. ഭൂ​മി​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഉൗ​ർ​ജ​സ്രോ​ത​സാ​യ ക​ൽ​ക്ക​രി​യെ​ക്കു​റി​ച്ചാ​ണ് ഈ ​ല​ക്കം ചോ​ക്ലേ​റ്റി​ൽ

ക​ൽ​ക്ക​രി ഖ​ന​നം

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നും ഭൂ​മി​ക്കു​ള്ളി​ൽ​നി​ന്നു​മൊ​ക്കെ ക​ൽ​ക്ക​രി ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ക​ൽ​ക്ക​രി ഖ​ന​നം എ​ന്നു പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷം മു​ന്പേ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്തെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ബ്രിട്ടനിലെ വെ​യി​ൽ​സി​ൽ വെ​ങ്ക​ല യു​ഗ​ത്തി​ൽ​ത്ത​ന്നെ ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ൽ​ക്ക​രി ക​ഷ്ണ​ങ്ങ​ൾ ക​ത്തി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ചൂ​ടു പി​ടി​പ്പിക്കാ​നു​മൊ​ക്കെ​യാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

14-ാം നൂ​റ്റാ​ണ്ടോ​ടെ​യാ​ണ് യൂ​റോ​പ്പി​ൽ ഭൂ​മി​ക്ക​ടി​യി​ലെ ക​ൽ​ക്ക​രി ഖ​ന​നം തു​ട​ങ്ങി​യ​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​റ​ങ്ങി വെ​ളി​ച്ചം​ക​ണ്ട് നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​ത്ര അ​ഴ​മു​ള്ള കി​ണ​റു​ക​ൾ കു​ഴി​ച്ചാ​യി​രു​ന്നു ഖ​ന​നം. എ​ന്നാ​ൽ പി​ന്നീ​ട് വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വോ​ടെ ഖ​ന​ന​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പു​മൊ​ക്കെ കൂ​ടി​വ​ന്നു. ആ​ഴം കൂ​ടും​തോ​റും ക​ൽ​ക്ക​രി ഖ​നി​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യും കൂ​ടും. ഖ​നി​ക്കു​ള്ളി​ലെ ജ​ല​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. പു​റ​ത്ത് മ​ഴ​പെ​യ്താ​ൽ അ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ഖ​നി​ക്കു​ള്ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തും. ഇ​ത് ഖ​നി​ക്കു​ള്ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​ല്ല​റ പ്ര​ശ്ന​ങ്ങ​ള​ല്ല ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഈ ​വെ​ള്ളം പ​ന്പു ചെ​യ്തു​ക​ള​യാ​നു​ള്ള ശ​ക്ത​മാ​യ മോ​ട്ട​റു​ക​ൾ ക​ണ്ടു പി​ടി​ച്ച​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി.

ആ​ദ്യ കാ​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​രു​ടെ​യും ക​ഴു​ത​ക​ളു​ടെ​യു​മൊ​ക്കെ പു​റ​ത്താ​ണ് ക​ൽ​ക്ക​രി ചു​മ​ന്ന് ഖ​നി​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴി​ത് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്നു. വി​ഷ​മ​യ​വും തീ​പി​ടി​ക്കാ​വു​ന്ന​തു​മാ​യ വാ​ത​ക​ങ്ങ​ൾ ക​ൽ​ക്ക​രി ഖ​നി​ക്കു​ള്ളി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തും തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തി​നും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി.

എ​ന്നാ​ൽ ഈ ​ആ​ധു​നി​ക സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മേ​ഘാ​ല​യി​ൽ 15 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ഖ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ക​ൽ​ക്ക​രി ഇ​ന്ത്യ​യി​ൽ

ബം​ഗാ​ളി​ലെ ദാ​മോ​ദ​ർ ന​ദി​യു​ടെ തീ​ര​ത്തു​ള്ള റാ​ണി​ഗാ​ൻ​ജ് ക​ൽ​ക്ക​രി പാ​ട​ത്താ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ൽ​ക്ക​രി ഖ​ന​നം ന​ട​ക്കു​ന്ന​ത്. 1774ൽ ​ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ ക​ൽ​ക്ക​രി ഉ​ത്പാ​ദ​നം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​ന്നു. സ്വാ​ത​ന്ത്രം ല​ഭി​ച്ച​തി​നു​ശേ​ഷം ആ​രം​ഭി​ച്ച പ​ഞ്ച​വ​ത്സ​രപ​ദ്ധ​തി​ക​ളി​ൽ ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന് വ​ള​രെ​യേ​റെ പ്രാ​മു​ഖ്യം ന​ല്കി​യി​രു​ന്നു. 1973ൽ ​ഇ​ന്ത്യ​യി​ലെ എ​ല്ലാ ക​ൽ​ക്ക​രി ഖ​നി​ക​ളും ദേ​ശ​സാ​ത്ക​രി​ച്ചു. എ​ന്നാ​ൽ, മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് അ​നു​വാ​ദം ന​ല്കി.

ലോ​ക​ത്തെ ക​ൽ​ക്ക​രി സ​ന്പ​ത്തി​ൽ അ​ഞ്ചാം സ്ഥാ​ന​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ൽ​ക്ക​രി ഉ​ത്പാ​ദ​ക രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ച​ത്തീ​സ്ഗ​ഡ്, ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, മേ​ഘാ​ല​യ, ആ​സാം, നാ​ഗാ​ലാ​ൻ​ഡ്, ബി​ഹാ​ർ, സി​ക്കിം, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ൽ​ക്ക​രി നി​ക്ഷേ​പ​മു​ണ്ട്. ഇ​തി​ലേ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പ​മു​ള്ള സം​സ്ഥാ​നം ജാ​ർ​ഖ​ണ്ഡാ​ണ്.

ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, പോ​ണ്ടി​ച്ചേ​രി, ജ​മ്മു കാ​ഷ്മീ​ർ, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ൽ​ക്ക​രി​യു​ടെ ഏ​റ്റ​വും ഗ്രേ​ഡ് കു​റ​ഞ്ഞ ഇ​ന​മാ​യ ലി​ഗ്‌നെെ​റ്റ് നി​ക്ഷേ​പം കാ​ണ​പ്പെ​ടു​ന്നു. ഖ​ന​നം ചെ​യ്തെ​ടു​ക്കു​ന്ന ക​ൽ​ക്ക​രി വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ഇ​ന്ത്യ​യി​ലെ ക​ൽ​ക്ക​രി ഖ​നി അ​പ​ക​ട​ങ്ങ​ൾ

ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​ൽ​ക്ക​രി ഖ​നി അ​പ​ക​ട​ങ്ങ​ൾ വ​ർ​ഷം​തോ​റും ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​റു​ണ്ട്. അ​വ​യി​ൽ ഏ​റ്റ​വു​മ​ധി​കം പേരുടെ ജീ​വ​ൻ ക​വ​ർ​ന്ന അ​പ​ക​ട​ങ്ങ​ളാ​ണ് ചു​വ​ടെ..

ചി​ന​ക്കൂ​രി ഖ​നി ദു​ര​ന്തം

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കു​ൾ​ട്ടി എ​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​ൽ​ക്ക​രി ഖ​നി​യി​ൽ 1958 ഫെ​ബ്രു​വ​രി 19 ന് ​ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടു​ത്ത​ത്തി​ലും 182 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗാ​ൾ കോ​ൾ ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ഈ ​ഖ​നി. 1979ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​ലാ പ​ത്ത​ർ എ​ന്ന ഹി​ന്ദി ചി​ത്രം ഈ ​ദു​ര​ന്ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മി​ച്ച​ത്.

ധ​ൻ​ബാ​ദ് ഖ​നി ദു​ര​ന്തം

ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് ഖ​നി​യി​ൽ 1965ൽ ​ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടി​ത്ത​ത്തി​ലും 268 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

ച​സ്നാ​ല ദു​ര​ന്തം

ധ​ൻ​ബാ​ദി​നെ ന​ടു​ക്കി​ക്കൊ​ണ്ട് 1975 ഡി​സം​ബ​ർ 27ന് ​മ​റ്റൊ​രു ഖ​നി ദു​ര​ന്തം സം​ഭ​വി​ച്ചു. ഇ​വി​ട​ത്തെ ഒ​രു ഖ​നി​ക്കു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ഖ​നി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യും തൊ​ഴി​ലാ​ളി​ക​ൾ ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം ഖ​നി​ക്കു​ള്ളി​ലേ​ക്ക് ക​ട​ക്കു​ക​യും 372 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും ചെ​യ്തു.

ന്യൂ ​കെ​ൻ​ഡ ദു​ര​ന്തം

ബി​ഹാ​റി​ലെ ന്യൂ ​കെ​ൻ​ഡ ഖ​നി​യി​ൽ 1994 ജ​നു​വ​രി 25ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 55 തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ൾ കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഗ്യാ​സ് ലി​റ്റാ​ൻ​ഡ് ദു​ര​ന്തം

ജാ​ർ​ഖ​ണ്ഡി​ലെ ജാ​രി​യ ക​ൽ​ക്ക​രി പാ​ട​ത്തു​ള്ള ഒ​രു ഖ​നി​യാ​യി​രു​ന്നു ഗ്യാ​സ് ലി​റ്റാ​ൻ​ഡ്. 1995 സെ​പ്റ്റം​ബ​ർ 26ന് ​ഈ ഖ​നി​യി​ലേ​ക്ക് സ​മീ​പ​ത്തു​ള്ള ക​ത്രി ന​ദി​യി​ലെ വെ​ള്ളം ഇ​ര​ച്ചെ​ത്തി. ഖ​നി​യി​ലെ ചെ​റി​യ വി​ട​വു​ക​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം അ​ക​ത്തു ക​ട​ന്ന​ത്. 64 ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ന്ന് വെ​ള്ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്.

വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭൂ​മി​ക്ക​ടി​യി​ലു​ള്ള ക​ൽ​ക്ക​രി ഖ​നി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​അ​ന​ധി​കൃ​ത ഖ​നി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു വേ​ണ്ട ഒ​രു മു​ൻ​ക​രു​ത​ലു​ക​ളും പ​ല​പ്പോ​ഴും കൈ​ക്കൊ​ള്ളാ​റി​ല്ല.

ക​ൽ​ക്ക​രി നാ​ലു ത​രം

ക​ൽ​ക്ക​രി ക​ല്ലു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​ബ​ൺ, മ​റ്റു മി​ന​റ​ലു​ക​ൾ, അ​വ​യു​ടെ പ​ഴ​ക്ക​ം എന്നിവയുടെ അടിസ്ഥാനത്തിൽ നാ​ല് ഗ്രേ​ഡു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

ആ​ൻ​ത്രാ​സൈ​റ്റ് ( anthracite): കാ​ർ​ബ​ൺ സാ​ന്നി​ധ്യം ഏ​റ്റ​വു​മ​ധി​ക​മു​ള്ള ക​ൽ​ക്ക​രി. ക​റു​ത്ത​തും ക​ട്ടി​യു​ള്ള​തു​മാ​യ ഈ ​ക​ൽ​ക്ക​രി​യി​ൽ ഉ​രു​കി ഇ​ല്ലാ​താ​കു​ന്ന മി​ന​റ​ലു​ക​ളു​ടെ അം​ശം വ​ള​രെ കു​റ​വാ​യി​രി​ക്കും.

ബി​റ്റു​മി​ന​സ്: ര​ണ്ടാം ഗ്രേ​ഡ് ക​ൽ​ക്ക​രി​യാ​ണി​ത്. ചൂ​ടാ​കു​ന്പോ​ൾ ഉ​യ​ർ​ന്ന താ​പം പു​റ​ത്തു​വി​ടു​ന്ന ഇ​വ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല അ​ടു​ക്കു​ക​ളാ​യി​ട്ടാ​യി​രി​ക്കും ഈ ​ക​ൽ​ക്ക​രി​ക്ക​ല്ലു​ക​ൾ കാ​ണ​പ്പെ​ടു​ക. ഇ​വ​യ്ക്ക് തി​ള​ക്കം കൂ​ടു​ത​ലാ​യി​രി​ക്കും.

സ​ബ് ബി​റ്റു​മി​ന​സ്: ക​റു​ത്ത​തും എ​ന്നാ​ൽ തി​ള​ക്ക​മി​ല്ലാ​ത്ത​തു​മാ​യ ക​ൽ​ക്ക​രി.

ലി​ഗ്‌നെെ​റ്റ്: ക​ൽ​ക്ക​രി​യു​ടെ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ഗ്രേ​ഡ് കു​റ​ഞ്ഞ​ത്. ഇ​വ​യി​ൽ കാ​ർ​ബ​ൺ അം​ശം വ​ള​രെ കു​റ​വാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ലി​ഗ്‌നെെറ്റി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​റ​ച്ച് ദോ​ഷ​വ​ശ​ങ്ങ​ളും...

* ക​ൽ​ക്ക​രി​യും അ​തി​ന്‍റെ ഉ​പ ഉ​ത്പ​ന്ന​ങ്ങ​ളും ചൂ​ടാ​ക്കു​ന്പോ​ഴും ക​ത്തി​ക്കു​ന്പോ​ഴു​മൊ​ക്കെ വ​ലി​യ അ​ള​വി​ൽ കാ​ർ​ബ​ണും മ​റ്റ് ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളും പു​റ​ത്തു​വി​ടു​ന്നു. ഇ​ത് ആ​ഗോ​ള​താ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

* ക​ൽ​ക്ക​രി ഖ​ന​നം ചി​ല്ല​റ ഉ​പ​ദ്ര​വ​മൊ​ന്നു​മ​ല്ല ന​മ്മു​ടെ പ​രി​സ്ഥി​തി​ക്കു വ​രു​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും ഭൂ​മി​യു​ടെ കി​ട​പ്പു​ത​ന്നെ മാ​റ്റി മ​റി​ക്ക​പ്പെ​ടു​ന്നു. ഖ​നി​ക​ളു​ടെ വി​സ്താ​രം വ​ർ​ധി​പ്പി​ക്കാ​ൻ ഏ​ക്ക​റു​ക​ണ​ക്കി​നു വ​ന​ഭൂ​മി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു.

* ക​ൽ​ക്ക​രി ഖ​നി​ക​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി​പേ​ർ​ക്ക് വാ​സ​സ്ഥ​ലം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

* ക​ൽ​ക്ക​രി ഖ​നി​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ഷം​തോ​റും നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ക​വ​രാ​റു​ണ്ട്.

ചിലതരം ഖനികൾഖനനം രണ്ടുതരം

ക​ൽ​ക്ക​രി ഖ​ന​നം പ്ര​ധാ​ന​മാ​യും ര​ണ്ടാ​യി ത​രം​തി​രി​ക്കാം. ഉ​പ​രി​ത​ല ഖ​ന​നം (surface mining), ഭൂ​ഗ​ർ​ഭ ഖ​ന​നം (deep underground mining) എ​ന്നി​വ​യാ​ണ് അ​വ. ക​ൽ​ക്ക​രി നി​ക്ഷേ​പ​ത്തി​ന്‍റെ ആ​ഴം, സാ​ന്ദ്ര​ത, ക​ൽ​ക്ക​രി ക​ല്ലി​ലെ മി​ന​റ​ലു​ക​ളു​ടെ സാ​ന്നി​ധ്യം, അ​വ​യു​ടെ ക​ട്ടി എ​ന്നീ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഖ​ന​ന​ത്തി​ന്‍റെ സ്വ​ഭാ​വം നി​ശ്ച​യി​ക്കു​ന്ന​ത്.

ഉ​പ​രി​ത​ല ഖ​ന​നം

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 55 മീ​റ്റ​ർ​വ​രെ താ​ഴ്ച​യി​ലു​ള്ള ക​ൽ​ക്ക​രി നി​ക്ഷേ​പ​ങ്ങ​ളെ ഉ​പ​രി​ത​ല ഖ​ന​ന​ത്തി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്നു. ക​ൽ​ക്ക​രി നി​ക്ഷേ​പ​ത്തി​ന് മു​ക​ളി​ലു​ള്ള മ​ണ്ണും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​ക്ക​ഷ്ണ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് ആ​ദ്യം. ഇ​ത്ത​ര​ത്തി​ൽ തെ​ളി​ച്ചെ​ടു​ക്കു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ ക​ൽ​ക്ക​രി പി​റ്റു​ക​ൾ എ​ന്നു വി​ളി​ക്കു​ന്നു.

ഈ ​പി​റ്റു​ക​ളി​ൽ​നി​ന്ന് ക​ൽ​ക്ക​രി ക​ഷ്ണ​ങ്ങ​ൾ ചെ​റു​താ​യി മു​റി​ച്ചെ​ടു​ക്കു​ന്ന​താ​ണ് അ​ടു​ത്ത പ്ര​ക്രി​യ. ഇ​ങ്ങ​നെ മു​റി​ച്ചെ​ടു​ക്കു​ന്ന ക​ഷ്ണ​ങ്ങ​ൾ ട്ര​ക്കു​ക​ളി​ലും മ​റ്റും ക​യ​റ്റി ക​ൽ​ക്ക​രി നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. സ്ട്രി​പ് മൈ​നിം​ഗ്, കോ​ണ്ടൂ​ർ മൈ​നിം​ഗ്, മൗ​ണ്ടൻ ടോ​പ് റി​മൂ​വ​ൽ മൈ​നിം​ഗ് എ​ന്നി​വ വ്യ​ത്യ​സ്ത ത​രം ഉ​പ​രി​ത​ല ഖ​ന​ന രീ​തി​ക​ളാ​ണ്.

ഭൂ​ഗ​ർ​ഭ ഖ​ന​നം

55 മീ​റ്റ​റി​ലും താ​ഴേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ളാ​ണ് ഭൂ​ഗ​ർ​ഭ ഖ​ന​നം ചെ​യ്ത് എ​ടു​ക്കു​ന്ന​ത്. ലോ​ക​ത്ത് ഇ​ന്നു​ള്ള ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ഈ ​രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ലം തു​ര​ന്ന് ഉ​ള്ളി​ൽ ക​ട​ന്ന് ക​ൽ​ക്ക​രി ശേ​ഖ​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​ത്. ലോം​ഗ് വാ​ൾ മൈ​നിം​ഗ്, ക​ണ്ടി​ന്യൂ​വസ് മൈ​നിം​ഗ്, റും ​ആ​ൻ​ഡ് പി​ല്ല​ർ മൈ​നിം​ഗ്, ബ്ലാ​സ്റ്റ് മൈ​നിം​ഗ്, ഷോ​ർ​ട്ട് വാ​ൾ മൈ​നിം​ഗ്, റി​ട്രീ​റ്റ് മൈ​നിം​ഗ് എ​ന്നി​ങ്ങ​നെ ആ​റ് ഭൂ​ഗ​ർ​ഭ ഖ​ന​ന രീ​തി​ക​ളു​ണ്ട്.

എ​ന്താ​ണ് ക​ൽ​ക്ക​രി?

മി​ന​റ​ലു​ക​ളും ഓ​ർ​ഗാ​നി​ക് വ​സ്തു​ക്ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് അ​ടി​ഞ്ഞു​കൂ​ടി​യു​ണ്ടാ​കു​ന്ന അ​വ​സാ​ദ ശി​ല​ക​ൾ​ക്കാ​ണ് (sedimentary rock) ക​ൽ​ക്ക​രി എ​ന്നു പ​റ​യു​ന്ന​ത്. കാ​ർ​ബ​ണ്‍, ഹൈ​ഡ്ര​ജ​ൻ, ഓ​ക്സി​ജ​ൻ, നൈ​ട്ര​ജ​ൻ, സ​ൾ​ഫ​ർ തു​ട​ങ്ങി​യ മൂ​ല​ക​ങ്ങൾ ഈ ​ക​ല്ലു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. ഏ​ക​ദേ​ശം 40 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭൂ​മി​യി​ൽ ക​ൽ​ക്ക​രി നി​ക്ഷേ​പം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. പി​ന്നീ​ടു​വ​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​നി​ക്ഷേ​പം വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഭൂ​മി​യി​ൽ ഏ​റ്റ​വും അ​ധി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ജൈ​വ ഇ​ന്ധ​ന​മാ​ണ് (fossil fuel) ക​ൽ​ക്ക​രി.

എ​വി​ടെ കാ​ണ​പ്പെ​ടു​ന്നു?

അ​വ​സാ​ദ​ശി​ല​ക​ൾ കാ​ണ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ൽ​ക്ക​രി നി​ക്ഷേ​പ​മു​ള്ള​ത്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലും ഭൂ​മി​ക്ക​ടി​യി​ലു​മൊ​ക്കെ ഇ​വ ഉ​ണ്ടാ​കാം. ത​ട്ടു​ത​ട്ടു​ക​ളാ​യും ചു​ണ്ണാ​ന്പു ക​ല്ലു​ക​ളു​ടെ​യും ക​ട്ടി​യു​ള്ള പാ​റ​ക​ളു​ടെ​യു​മൊ​ക്കെ ഇ​ട​യി​ലാ​യും ക​ൽ​ക്ക​രി ക​ല്ലു​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ക​ൽ​ക്ക​രി നി​ക്ഷേ​പ​മു​ള്ള 2000 ശി​ലാ​ത​ട​ങ്ങ​ൾ ഭൂ​മി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. ഇ​വ​യെ​ല്ലാം ശേ​ഖ​രി​ച്ചാ​ൽ ഏ​താ​ണ്ട് 11 ലക്ഷം കോടി ട​ണ്‍ ക​ൽ​ക്ക​രി കി​ട്ടു​മ​ത്രെ. എ​ന്നാ​ൽ, ഇ​തി​ൽ 76,000 കോ​ടി ട​ണ്‍ മാ​ത്ര​മേ ഖ​ന​നം ചെ​യ്ത് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ളു.

ലോ​ക​ത്തെ ക​ൽ​ക്ക​രി നി​ക്ഷേ​പ​ത്തി​ന്‍റെ 49 ശ​ത​മാ​ന​വും യൂ​റോ​പ്യ​ൻ വ​ൻ​ക​ര​യി​ലാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ 29 ശ​ത​മാ​ന​വും ഏ​ഷ്യ​യി​ൽ 14 ശ​ത​മാ​ന​വും ഓ​സ്ട്രേ​ലി​യ​യി​ൽ ആ​റു ശ​ത​മാ​ന​വും ആ​ഫ്രി​ക്ക​യി​ലും സൗ​ത്ത് അ​മേ​രി​ക്ക​യി​ലു​ം ഓ​രോ ശ​ത​മാ​ന​വും കാ​ണ​പ്പെ​ടു​ന്നു. ഇ​വ​യി​ൽ മ​നു​ഷ്യ​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്ത് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ കോ​ൾ റി​സ​ർ​വു​ക​ൾ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

എ​ന്തി​നാ​ണ് ക​ൽ​ക്ക​രി?

ലോ​ക​മെ​ന്പാ​ടും ഒ​രു ഉൗ​ർ​ജ​സ്രോ​ത​സാ​യി ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ക്കു​ന്നു. ആ​ഗോ​ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 37 ശ​ത​മാ​ന​വും ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. സ്റ്റീം ​കോ​ൾ അ​ഥ​വാ തെ​ർ​മ​ൽ കോ​ളാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യം ഈ ​ക​ൽ​ക്ക​രി ചെ​റു​ത​രി​ക​ളാ​യി പൊ​ടി​ക്കും. ഈ ​പൊ​ടി ഉ​യ​ർ​ന്ന ഉൗ​ഷ്മാ​വി​ൽ ചൂ​ടാ​ക്കും. ഇ​ങ്ങ​നെ ചൂ​ടാ​ക്കു​ന്പോ​ൾ പ​ല​ത​രം വാ​ത​ക​ങ്ങ​ളും ഉ​യ​ർ​ന്ന താ​പ​വും പു​റ​ത്തേ​ക്ക് വ​രും. ഇ​ത് പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ട്യൂ​ബു​ക​ളി​ൽ ശേ​ഖ​രി​ച്ചി​രിക്കു​ന്ന വെ​ള്ള​ത്തെ ​നീ​രാ​വി​യാ​ക്കി മാ​റ്റും. ഈ ​നീ​രാ​വി ഉപ​യോ​ഗി​ച്ച് ട​ർ​ബൈ​ൻ വേ​ഗ​ത്തി​ൽ ക​റ​ക്കി​യാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

കോ​ക്കിം​ഗ് കോ​ൾ അ​ഥ​വാ മെ​റ്റ​ലേ​ർ​ജി​ക്ക​ൽ കോ​ൾ എ​ന്ന ഒ​രു​ത​രം ക​ൽ​ക്ക​രി​യു​ണ്ട്. സ്റ്റീ​ൽ ഉ​ത്പാ​ദ​ന​ത്തി​നാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​രു​ന്പ് അയി​രി​ൽ​നി​ന്ന് ഇ​രു​ന്പ് വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നും സി​മ​ന്‍റ് നി​ർ​മാ​ണ​ത്തി​നും ക​ൽ​ക്ക​രി​യിൽനി​ന്ന് ല​ഭി​ക്കു​ന്ന ഉൗ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്നു.

അ​ലൂ​മി​നി​യം റി​ഫൈ​ന​റി​ക​ളി​ലും പേ​പ്പ​ർ നി​ർ​മാ​ണ​ത്തി​ലും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ഒൗ​ഷ​ധ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ലു​മൊ​ക്കെ ക​ൽ​ക്ക​രി ഇ​ന്ധ​നം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ക​ൽ​ക്ക​രി​യു​ടെ ഉ​പോ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യും. ശു​ദ്ധീ​ക​രി​ച്ച കോ​ൾ ടാ​റി​ൽ​നി​ന്ന് നാ​ഫ്ത​ലി​ൻ, ഫി​നോ​ൾ, ബെ​ൻ​സീ​ൻ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്നു.

ക​ൽ​ക്ക​രി ചൂ​ടാ​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​മോ​ണി​യ വാ​ത​കം നൈ​ട്രി​ക് ആ​സി​ഡ്, കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന വ​ള​ങ്ങ​ൾ തു​ട​ങ്ങി​യവ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. നാം ​ഉ​പ​യോ​ഗി​ക്കു​ന്ന സോ​പ്പ്, ആ​സ്പി​രി​ൻ, വി​വി​ധ ഡൈ​ക​ൾ, പ്ലാ​സ്റ്റി​ക്, ഫൈ​ബ​റു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ക​ൽ​ക്ക​രി​യു​ടെ ഉ​പോ​ത്പ​ന്ന​ങ്ങ​ളു​ണ്ട്.

റോസ് മേരി ജോൺ