ട്രാ​ക്ട​റി​ലെ യാ​ത്ര ത​ട​യും ‌‌
Tuesday, December 12, 2017 12:52 PM IST
ശ​ബ​രി​മ​ല: അ​ന​ധി​കൃ​ത ഡോ​ളി സ​ര്‍​വീ​സും ട്രാ​ക്ട​റി​ൽ അ​യ്യ​പ്പ​ന്‍​മാ​രെ ക​യ​റ്റു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യാ​ൻ പ​മ്പാ ദേ​വ​സ്വം ഹാ​ളി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.
ഡോ​ളി​സ​ര്‍​വീ​സ് പ​രാ​തി ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​മ്പാ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് പി.​ബി. സു​നി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ഡോ​ളി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഡോ​ളി തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ​ളി ചാ​ര്‍​ജ് വ​ര്‍​ധി​ക്കു​ന്ന​തു​മാ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ദേ​വ​സ്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും ഡോ​ളി​ക​ളി​ല്‍ ന​മ്പ​ര്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. വ​ണ്‍​വേ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും കൗ​ണ്ട​ർ മു​ഖേ​ന ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഡോ​ളി സ​ര്‍​വീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ച​ര്‍​ച്ച ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ പി. ​ദി​ലീ​പ്കു​മാ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, പ​മ്പ സ​ബ്ഇ​ന്‍​സ്പെ​ക്ട​ര്‍ സു​മേ​ഷ്ബാ​ബു, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍​ക്ക് പു​റ​മേ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും 60 ഓ​ളം​ഡോ​ളി തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.
തൊ​ഴി​ലാ​ളി​ക​ളാ​യ സാ​ബു, ശ​ശി​ധ​ര​ന്‍, ജ​യ​കു​മാ​ര്‍, ര​ഘു, ദി​ലീ​പ് എ​ന്നി​വ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ‌