കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ഹാ​സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​നു നാ​​ളെ തു​​ട​​ക്ക​​മാ​​വും. നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി പ​​താ​​ക ഉ​​യ​​ർ​​ത്തും. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്നു ന​​ഗ​​ര​​ത്തി​​ൽ വി​​ളം​​ബ​​ര​​ജാ​​ഥ​​ക​​ൾ ന​​ട​​ക്കും.
കെ​​ടി​​യു​​സി-​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​ൽ വി​​ളം​​ബ​​ര വാ​​ഹ​​ന​​ജാ​​ഥ ന​​ട​​ത്തും. ജാ​​ഥ​​യ്ക്കു കെ​​ടി​​യു​​സി-​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ൻ​​കാ​​ലാ, പൗ​​ലോ​​സ് ക​​ട​​ന്പം​​കു​​ഴി​​യി​​ൽ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.​​
യൂ​​ത്ത് ഫ്ര​​ണ്ട് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​ളം​​ബ​​ര​​റാ​​ലി നാ​​ളെ ജി​​ല്ല​​യി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും. ഒ​​ന്പ​​ത് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ചു​​റ്റി വി​​ളം​​ബ​​ര റാ​​ലി വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ഗ​​ര​​ത്തി​​ലെ​​ത്തും. തു​​ട​​ർ​​ന്നു ജോ​​സ് കെ.​​മാ​​ണി എം​​പി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യു​​ന്ന ജാ​​ഥ നാ​​ഗ​​ന്പ​​ടം നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.
തു​​ട​​ർ​​ന്നു പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി പ​​താ​​ക ഉ​​യ​​ർ​​ത്തും. 15 നു ​​ല​​ക്ഷം പേ​​രു​​ടെ പ്ര​​ക​​ട​​നം ന​​ട​​ക്കും. ക​​ഞ്ഞി​​ക്കു​​ഴി, എ​​സ്എ​​ച്ച് മൗ​​ണ്ട്, കോ​​ടി​​മ​​ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു ചെ​​റു പ്ര​​ക​​ട​​ന​​മാ​​യി നാ​​ഗ​​ന്പ​​ട​​ത്ത് പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തും. തു​​ട​​ർ​​ന്നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 16 നു ​​രാ​​വി​​ലെ 10ന് ​​ഐ​​ഡാ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​ൻ ഇ​​ന്ന​​ലെ ജോ​​സ് കെ.​​മാ​​ണി എം​​പി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം എ​​ന്നി​​വ​​ർ പൊ​​തു​​സ​​മ്മേ​​ള​​ന വേ​​ദി സ​​ന്ദ​​ർ​​ശി​​ച്ചു.