ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന പ​ന്നി​ക​ളു​മാ​യി എ​ത്തി​യ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു
വൈ​​ക്കം: പ​​ന്നി​​ക​​ളു​​മാ​​യി വ​​ന്ന ലോ​​റി​​യി​​ൽ ച​​ത്തു വീ​​ർ​​ത്ത് ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന പ​​ന്നി​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ വാ​​ഹ​​നം ത​​ട​​ഞ്ഞി​​ട്ടു. വൈ​​ക്കം വ​​ല്ല​​ക​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ 9.15നാ​​ണ് സം​​ഭ​​വം.

വ​​ല്ല​​ക​​ത്തെ വേ ​​ബ്രി​​ഡ്ജി​​ൽ ലോ​​റി തൂ​​ക്കു​​ന്ന​​തി​​നു കൊ​​ണ്ടു​​വ​​ന്ന​​പ്പോ​​ൾ ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന​​ത​​റി​​ഞ്ഞ് നാ​​ട്ടു​​കാ​​ർ എ​​തി​​ർ​​പ്പു പ്ര​​ക​​ടി​​പ്പി​​ച്ച​​പ്പോ​​ൾ പ​​ന്നി​​ക​​ളെ കൊ​​ണ്ടു​​വ​​ന്ന​​വ​​ർ വാ​​ഹ​​ന​​ത്തി​​ൽ ക​​ട​​ന്നു​​ക​​ള​​ഞ്ഞു. നാ​​ട്ടു​​കാ​​ർ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ പി​​ന്നാ​​ലെ എ​​ത്തി വ​​ട​​യാ​​റി​​ൽ വാ​​ഹ​​നം ത​​ട​​ഞ്ഞ് ഇ​​വ​​രെ പി​​ടി​​കൂ​​ടി.

ലോ​​റി​​യി​​ൽ ര​​ണ്ടു ത​​ട്ടു​​ക​​ളി​​ലാ​​യി ഇ​​ട്ടി​​രു​​ന്ന 50 ഓ​​ളം പ​​ന്നി​​ക​​ളി​​ൽ പ​​ത്തെ​​ണ്ണം ച​​ത്ത​​താ​​യി​​രു​​ന്നു. പ​​ന്നി​​ക​​ളെ പ​​രി​​ശോ​​ധി​​ച്ച മൃ​​ഗ​​ഡോ​​ക്ട​​ർ ഇ​​വ ച​​ത്തി​​ട്ട് ഒ​​രു ദി​​വ​​സ​​മാ​​യെ​​ന്ന് അ​​റി​​യി​​ച്ചു. കോ​​ട്ട​​യ​​ത്തു​​നി​​ന്നു മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി ച​​ത്ത പ​​ന്നി​​ക​​ളെ പോ​​സ്റ്റു​​മോ​​ർ​​ട്ടം ചെ​​യ്ത​​ശേ​​ഷം മ​​റ​​വു ചെ​​യ്തു.

നാ​​ട്ടു​​കാ​​ർ വാ​​ഹ​​നം ത​​ട​​യു​​ന്ന സ​​മ​​യ​​ത്ത് ഉ​​ല്ല​​ല​​യി​​ലെ പ്ര​​മു​​ഖ മാം​​സ വ്യാ​​പാ​​രി​​യു​​ടെ അ​​നു​​ജ​​ൻ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്നു ക​​ട​​ന്നു​​ക​​ള​​ഞ്ഞി​​രു​​ന്നു. പ​​ന്നി​​ക​​ൾ കൊ​​ണ്ടു​​വ​​ന്ന​​ത് ഉ​​ല്ല​​ല​​യി​​ലെ മാം​​സ വ്യാ​​പാ​​രി​​ക്കു​​വേ​​ണ്ടി​​യാ​​യി​​രി​​ക്കു​​മെ​​ന്ന് ആ​​രോ​​പി​​ച്ച് നാ​​ട്ടു​​കാ​​രും ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ത്തി.

ജ​​ന​​രോ​​ഷ​​ത്തെ തു​​ട​​ർ​​ന്ന് മാം​​സ​​വ്യാ​​പാ​​രി​​യെ​​യും സ​​ഹോ​​ദ​​ര​​നേ​​യും വി​​ളി​​ച്ചു വ​​രു​​ത്തി പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്തു. നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടു​​ന്പോ​​ൾ വാ​​ഹ​​നം ത​​മി​​ഴ് നാ​​ട്ടു​​കാ​​രാ​​യ നാ​​ലു പേ​​രു​​ടെ പ​​ക്ക​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​വ​​രു​​ടെ പേ​​രി​​ൽ കേ​​സെ​​ടു​​ക്കാ​​നെ ക​​ഴി​​യൂ​​വെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
വൈ​​ക്ക​​ത്തും സ​​മീ​​പ സ്ഥ​​ല​​ങ്ങ​​ളി​​ലു​​മു​​ള്ള മാം​​സ​​വ്യാ​​പാ​​ര​​ശാ​​ല​​ക​​ളി​​ൽ വി​​ൽ​​ക്കു​​ന്ന​​തി​​നാ​​യി ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നാ​​ണു പ​​ന്നി​​ക​​ളെ കൊ​​ണ്ടു​​വ​​ന്ന​​ത്. വൈ​​ക്ക​​ത്ത് ചി​​ല സ്ഥ​​ല​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ച​​ത്ത മൃ​​ഗ​​ങ്ങ​​ളെ​​യും രോ​​ഗം ബാ​​ധി​​ച്ച ക​​ന്നു​​കാ​​ലി​​ക​​ളെ​​യും മാം​​സ​​വ്യാ​​പാ​​ര​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി വ്യാ​​പ​​ക പ​​രാ​​തി​​യു​​ണ്ട്.