സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണമെന്ന്
രാ​മ​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് സ​മീ​പ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ലം വി​ട്ടു​ന​ൽ​കി ഈ ​ഓ​ഫീ​സ് ഇ​വി​ടെ​ത്ത​ന്നെ നി​ല​നി​ർ​ത്തു​വാ​ൻ​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ല​ത്ത് പ​ണി​തീ​ർ​ത്തി​രി​ക്കു​ന്ന ടാ​ക്സി സ്റ്റാ​ൻ​ഡും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​വും ഇ​പ്പോ​ൾ കാ​ടു​പി​ടി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ര​ണ്ട് വി​ല്ലേ​ജു​ക​ളു​ള്ള ഈ ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥ​ല​സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​ഓ​ഫീ​സ്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.