ക​ഞ്ചാ​വു​മാ​യി കു​മ​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ വി​ൽ​പ​ന​ക്കാ​യി എ​രു​മേ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​ർ. 20 പൊ​തി ക​ഞ്ചാ​വു​മാ​യി കു​മ​ളി സ്വ​ദേ​ശി​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​ര ഡ​സ​നോ​ളം പേ​രാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്ക് ശ്ര​മി​ച്ച് പി​ടി​യി​ലാ​യ​ത്. കു​മ​ളി ആ​ന​വി​ലാ​സം അ​ട്ട​പ്പ​ള​ളം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഭ​ഗ​വ​തി (45)യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നും പ​മ്പ, സ​ന്നി​ധാ​നം സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രേ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ​യി​ടെ​യാ​യി മേ​ഖ​ല​യി​ലു​ട​നീ​ളം ക​ഞ്ചാ​വ് വി​ൽ​പ​ന വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​മ​ല സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ രൂ​പീ​ക​രി​ച്ച് റെ​യ്ഡു​ക​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ ആ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ഒ​രു കി​ലോ 50 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. 20 പൊ​തി ക​ഞ്ചാ​വു​മാ​യി കോ​ന്നി സ്വ​ദേ​ശി ജ​മാ​ലു​ദീ​നെ​യും 30 പൊ​തി ക​ഞ്ചാ​വു​മാ​യി ഉ​ടു​മ്പ​ഞ്ചോ​ല സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ​യും പി​ടി​കൂ​ടി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ്. മു​ൻ​കാ​ല ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​സ​ങ്ങ​ളാ​യി തു​മ്പി​ല്ലാ​തി​രു​ന്ന മ​ണി​മ​ല സ്വ​ദേ​ശി​യു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ് തെ​ളി​യി​ക്കാ​നാ​യ​ത്. മു​ൻ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന മൂ​ന്ന് പേ​രാ​ണ് ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.
യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ൾ​പ്പ​ടെ​യു​ള​ള തൊ​ഴി​ലാ​ളി​ക​ളി​ലും ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം പ​റ​യു​ന്നു.​സി​ഐ ടി.​ഡി. സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മ​നോ​ജ് മാ​ത്യു, എ​എ​സ്ഐ വ​ർ​ഗീ​സ് കു​രു​വി​ള, ബി​നോ​യി, സീ​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. അ​ഭി​ലാ​ഷ്, സു​നി​ൽ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, ബി​ജു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.