"പാത്രങ്ങൾ അകത്തു കയറ്റണമെങ്കിൽ പാചകപ്പുരയുടെ വാതിൽ പൊളിക്കണം'
ചെ​റാ​യി: വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ നി​ർ​മി​ച്ച ചെ​റി​യ ക​ട്ടി​ള​യോ​ടു കൂ​ടി​യ പാ​ച​ക​പ്പു​ര​യി​ൽ പാ​ത്ര​ങ്ങ​ൾ അ​ക​ത്തു​ക​ട​ത്ത​ണ​മെ​ങ്കി​ൽ വാതിൽ പൊ​ളി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. എ​സ്. ശ​ർ​മ എം​എ​ൽ​എ​യു​ടെ വെ​ളി​ച്ചം പ​ദ്ധ​തി​യി​ൽ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​താ​ണ് ഈ ​പാ​ച​ക​പ്പു​ര.
വ​ലി​യ ചെ​ന്പും മ​റ്റു പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സ്റ്റൗ​വും അ​ക​ത്ത് ക​ട​ത്ത​ണ​മെ​ങ്കി​ൽ വാതിൽ പൊ​ളി​ച്ചു മാ​റ്റ​ണം. ര​ണ്ടേ​കാ​ൽ അ​ടി വീ​തി മാ​ത്ര​മാ​ണ് വാ​തി​ലി​നു​ള്ള​ത്. സാ​ധാ​ര​ണ പാ​ച​ക​പ്പു​ര​ക​ൾ​ക്ക് നാ​ലോ അ​ഞ്ചോ അ​ടി വീ​തി​യു​ള്ള വാ​തി​ലും ഗ്രി​ല്ലു​മാ​ണ് വ​യ്ക്കാ​റ്.
നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ർ​മാ​ണ​ത്തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പി​ടി​എ ക​മ്മി​റ്റി​യും ആ​രോ​പി​ച്ചു.
ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഈ ​കെ​ട്ടി​ടം പ​ര്യാ​പ്ത​മ​ല്ലെ​ന്നും അ​ക​ത്ത് തീ​രെ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും പാ​ച​ക​പ്പു​ര വൃ​ത്തി​യാ​ക്കാ​നും ബു​ദ്ധി​മു​ട്ടാ​ണെ​മെ​ന്നും അ​റി​യി​ച്ച​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​രോ​പി​ച്ച് സ്കൂ​ൾ പി​ടി​എ വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കി.
ഇ​പ്പോ​ൾ പാ​ച​ക​പ്പു​ര വി​സ്താ​ര​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​ർ പി​രി​വി​ട്ട് പാ​ച​ക​പ്പു​ര​യോ​ട് ചേ​ർ​ന്ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ത​റ നി​ർ​മി​ച്ചു.