നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
Sunday, December 10, 2017 3:04 PM IST
പാ​ലോ​ട്: ചെ​ക്കു​പോ​സ്റ്റു​ക​ളി​ല്‍ അ​വ​ശ്യ​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ അ​റ​വു​മാ​ടു​ക​ളെ യ​ഥേ​ഷ്ടം കൊ​ണ്ടു​വ​രു​ന്നു. ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മേ​കാ​ലി​ക​ളെ അ​തി​ർ​ത്തി​ക​ട​ത്താ​വൂ എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ന​ട​ത്തി​യും വാ​ഹ​ന​ത്തി​ലു​മാ​യി കാ​ലി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ര്യ​ങ്കാ​വ് ചെ​ക്കു​പോ​സ്റ്റ് വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും കാ​ലി​ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. ക്രൂ​ര പീ​ഡ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി കാ​ല്‍ ന​ട​യാ​യി​ട്ടാ​ണ് കാ​ലി​ക​ള്‍ എ​ത്തു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ലി​ക​ളെ എ​ത്തി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മാ​ണ്. 170 കി​ലോ​മി​റ്റ​റോ​ളം റോ​ഡു​മാ​ര്‍​ഗം ന​ട​ന്നാ​ണ് കാ​ലി​ക​ൾ എ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മോ ഭ​ക്ഷ​ണ​മോ ന​ല്‍​കാ​റി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​ശ​പ്പും ദാ​ഹ​വും കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ന​ട​ത്ത​ത്തി​ന്‍റെ വേ​ഗ​ത കു​റ​യും. വേ​ഗ​ത​കൂ​ട്ടാ​നാ​യി കാ​ലി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​റു​ള്ള​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ള​ക​ളു​ടെ​കൂ​ട്ട​ത്തി​ല്‍ ക​റ​വ​നി​ല​ച്ച പ​ശു​ക്ക​ളു​മു​ണ്ട്.

രോ​ഗം ബാ​ധി​ച്ച കാ​ള​ക​ളേ​യും പ​ശു​ക്ക​ളേ​യും ചെ​ക്കു പോ​സ്റ്റി​ല്‍ എ​ത്തി​ക്കാ​തെ ഇ​ട​റോ​ഡു​ക​ള്‍ വ​ഴി​യാ​ണ് ആ​ര്യ​ങ്കാ​വ് ക​ട​ത്തു​ന്ന​ത്. തെ​ങ്കാ​ശി​യി​ല്‍ നി​ന്നും കു​റ​ഞ്ഞ വി​ല​ക്കു​വാ​ങ്ങു​ന്ന കാ​ലി​ക​ളെ​യാ​ണ് കോ​ട്ട​വാ​സ​ല്‍, ആ​ര്യ​ങ്കാ​വ്, കു​ള​ത്തൂ​പ്പു​ഴ, മ​ട​ത്ത​റ വ​ഴി കാ​ല്‍ ന​ട​യാ​യി നെ​ടു​മ​ങ്ങാ​ട്ടും ത​ല​സ്ഥാ​ന​ത്തെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​ത്. വ​രു​ന്ന വ​ഴി വീ​ണു പോ​കു​ന്ന
മൃ​ഗ​ങ്ങ​ളെ സ​മീ​പ​ത്തെ ഹോ​ട്ട​ലു​കാ​ര്‍​ക്ക് കി​ട്ടി​യ വി​ല​ക്ക് വി​ല്‍​ക്കു​ക​യാ​ണ് പ​തി​വെ​ന്നു സൂ​ച​ന​യു​ണ്ട്. ക​ട​യ​ന​ല്ലൂ​ര്‍, നൈ​നാ​പു​രം, രാ​ജ​പാ​ള​യം, നാ​ഗ​ര്‍ കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി നൂ​റു​ക​ണ​ക്കി​ന് കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. ചെ​ക്കു​പോ​സ്റ്റു​ക​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ് സീ​ല്‍ ചെ​യ്ത കാ​ലി​ക​ളെ മാ​ത്ര​മേ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു വ​രാ​വൂ എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ മി​ക്ക​പ്പോ​ഴും ഇ​വ പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.