ഏ​ത്ത​ക്കാ​യ വി​ല ഇ​ടി​യു​ന്നു
മൂ​വാ​റ്റു​പു​ഴ: സ​മീ​പ​നാ​ളി​ൽ ഏ​റ്റ​വും കൂ​ടി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ഏ​ത്ത​ക്കാ​യ വി​ല ഇ​ടി​ഞ്ഞു. ഒ​രാ​ഴ്ച മു​ന്പു​വ​രെ മൊ​ത്ത​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 40 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നി​ല​വി​ലി​ത് 30ൽ ​താ​ഴെ​യെ​ത്തി. ചെ​ല​വ് കു​റ​ഞ്ഞ​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഓ​ണ സീ​സ​ണി​ൽ കി​ലോ​യ്ക്ക് 65-70 വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ൽ മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ വാ​ഴ​കൃ​ഷി കു​റ​വാ​യി​രു​ന്നു. ഇ​തി​നാ​ൽ ഓാ​ണ സീ​സ​ണി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തി​നാ​ൽ ഇ​വി​ടെ വി​ല വ​ർ​ധി​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക് ന​ല്ല വി​ല ല​ഭി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മാ​സ​മാ​യി 40-50 തോ​തി​ലാ​ണ് വി​ല ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടു ദി​വ​സ​മാ​യി 30 രൂ​പ​യി​ൽ താ​ഴെ​യാ​ണ് ഏ​ത്ത​ക്കാ​യ വി​ല.
വേ​ന​ൽ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഏ​ത്ത​ക്കാ​യ ഉ​ത്പാ​ദ​നം കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും വി​ല കൂ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.