സാ​ഗ​ർ ക​വ​ച്: തീ​ര​സു​ര​ക്ഷ​യ്ക്കാ​യു​ള്ള മോ​ക് ഡ്രി​ൽ ഇ​ന്ന് സ​മാ​പി​ക്കും
Wednesday, November 22, 2017 3:00 PM IST
വൈ​പ്പി​ൻ : സാ​ഗ​ർ ക​വ​ച് എ​ന്ന പേ​രി​ൽ തീ​ര​ത്ത് 48 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തീ​ര​വേ​ട്ട മോ​ക് ഡ്രി​ൽ ഇ​ന്ന് രാ​വി​ലെ സ​മാ​പി​ക്കും. പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ്,നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ്, തീ​ര​ദേ​ശ ജാ​ഗ്ര​താ സ​മി​തി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് മോ​ഗ് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. 21നു ​രാ​വി​ലെ ആ​റി​നാ​ണ് ആ​രം​ഭി​ച്ച​ത്. ക​ട​ൽ ക​ട​ന്നു​വ​രു​ന്ന ഭീ​ക​ര​രെ തു​ര​ത്താ​ൻ പോ​ലീ​സി​നും തീ​ര​ദേ​ശ സേ​ന​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് സാ​ഗ​ർ ക​വ​ചി​ന്‍റെ ല​ക്ഷ്യം. വൈ​പ്പി​ൻ ക​ര​യി​ൽ 100 ഓ​ളം പോ​ലീ​സു​കാ​രാ​ണ് ഇ​തി​ന്‍റെ പേ​രി​ൽ ഹാ​ർ​ബ​റു​ക​ൾ, പ്ര​ധാ​ന ക​വ​ല​ക​ൾ, പ​ദ്ധ​തി മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മി​ള​ച്ച് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്.

ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

കൊ​ച്ചി: തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടി.​എം. ലി​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ധു, രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ജി തോ​മ​സ്, കെ.​വി. സി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മൃ​ത ബ്ല​ഡ് ബാ​ങ്ക് ഒ​രു​ക്കി​യ ര​ക്ത​ദാ​ന ക്യാ​ന്പി​ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ​ഫ് വ​ർ​ഗീ​സ്, വോ​ള​ണ്ടി​യ​ർ​മാ​ർ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റോഡ് ഉദ്ഘാടനം ചെയ്തു

ആ​മ്പ​ല്ലൂ​ർ: ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ നി​ർ​മി​ച്ച പ​റ്റൂ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മ​നോ​ജ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. എ.​പി. സു​ഭാ​ഷ് ,ടി.​കെ. മോ​ഹ​ന​ൻ,ഷൈ​ജ അ​ഷ​റ​ഫ്, എം.​ബി. ശാ​ന്ത​കു​മാ​ർ,ബീ​ന മു​കു​ന്ദ​ൻ, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഷീ​ല സ​ത്യ​ൻ, ബി​ജോ​യ് കു​മാ​ർ, ഉ​ണ്ണി എം. ​മ​ന, ബി​ജു പ​റ്റൂ​ർ, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ പ്രസംഗിച്ചു.