വ​ല്ലാ​ർ​പാ​ടത്തു 14 ട​ണ്‍ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
Wednesday, November 22, 2017 2:58 PM IST
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം അ​ന്താ​രാ​ഷ്ട്ര ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ ക​പ്പ​ലി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 14 ട​ണ്‍ ര​ക്ത ച​ന്ദ​നം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍റ്സ് (ഡി​ആ​ർ​ഐ) പി​ടി​കൂ​ടി. ചെ​ന്നൈ​യി​ൽനി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​സ്എ​സ്എ​ൽ ഭ​ര​ത് എ​ന്ന ക​പ്പ​ലി​ൽനി​ന്നാ​ണു ക​ണ്ടെ​യ്ന​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ക്ത​ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​ഴ് കോ​ടി രൂ​പ വി​ല​വ​രു​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത ര​ക്ത​ച​ന്ദ​നം.​
അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ത​മി​ഴ്നാ​ട്ടി​ലെ കാ​ട്ടു​പ​ള്ളി തു​റ​മു​ഖ​ത്തുനി​ന്നാ​ണു ര​ക്ത​ച​ന്ദ​നം നി​റ​ച്ച ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ൽ ക​യ​റ്റി​യ​ത്. ര​ണ്ടു​ദി​വ​സം മു​ന്പു ത​ന്നെ ക​പ്പ​ലി​ൽ ര​ക്ത​ച​ന്ദ​നം ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്ന​താ​യി ഡി​ആ​ർ​ഐ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ക​പ്പ​ൽ വ​ല്ലാ​ർ​പാ​ട​ത്തെ​ത്തി​യ​പ്പോ​ൾ ര​ക്ത​ച​ന്ദ​നം നി​റ​ച്ചി​രു​ന്ന ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തു​ക​യും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടു​കെ​ട്ടു​ക​യു​മാ​യി​രു​ന്നു.
ക​ണ്ടെ​യ്ന​റി​ന്‍റെ സീ​ൽ പൊ​ട്ടി​ക്കാ​തെ ന​ട്ടും ബോ​ൾ​ട്ടും അ​ഴി​ച്ചാ​ണു ര​ക്ത​ച​ന്ദ​നം ക​യ​റ്റി​യി​രി​ക്കു​ന്ന​ത്. ഫ്രൈ​റ്റ് സ്റ്റേ​ഷ​നി​ൽ വ​ച്ച് സീ​ൽ ചെ​യ്ത​തി​നുശേ​ഷ​വും തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന​തി​നു മുന്പുമാ​ണു ര​ക്ത​ച​ന്ദ​നം ക​ണ്ടെ​യ്ന​റി​ൽ ക​യ​റ്റി​യ​ത്. ര​ക്ത​ച​ന്ദ​നം ക​യ​റ്റി​യ ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ നി​ര​വ​ധി ക​ണ്ടെ​യ്ന​റു​ക​ൾ അ​ടു​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം നീ​ക്കം ചെ​യ്ത് ര​ക്ത​ച​ന്ദ​നം ക​യ​റ്റി​യ ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തു​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ് ക​ണ്ടെ​യ്ന​ർ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ക​ണ്ടെ​യ്ന​ർ ക​യ​റ്റി​യ​യ​ക്കു​ന്ന​തി​ന് തു​റ​മു​ഖ​ത്ത് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തു​വ​രെ​യും ആ​രെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല. വി​വ​രം ചെ​ന്നൈ ഡി​ആ​ർ​ഐ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​ആ​ർ​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ വ​ല്ലാ​ർ​പാ​ട​ത്തുനി​ന്ന് അ​ഞ്ച​രക്കോ​ടി രൂ​പയുടെ ര​ക്ത​ച​ന്ദ​നം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ ര​ണ്ട് മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സം​ഘ​മാ​ണ് ര​ക്ത​ച​ന്ദ​ന ക​ട​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഡി​ആ​ർ​ഐ നി​ഗ​മ​നം.