ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന് പ​ത്തുകോ​ടി ചി​ല​വ​ഴി​ക്കും: തോ​മ​സ് ജോ​സ​ഫ്
ആ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ത്ത് കോ​ടി രൂ​പാ ചി​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ച്ച​യി​ലാ​ണ് തീ​രു​മാ​നം മൂ​ന്ന് മാ​സ​ത്തി​ന​കം പ​ണി​ക​ൾ ആ​രം​ഭി​ക്കും.

ആ​ല​പ്പു​ഴ ബീ​ച്ച് ക്ല​ബി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശി​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ത്ത അ​ർ​ജു​ന പി.​ജെ. ജോ​സ​ഫി​ന് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ബി​സി പ്ര​സി​ഡ​ന്‍റ് വി.​ജി.​വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ: ​ആ​ർ.​വി.​രാം​ലാ​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സി.​വി.​മ​നോ​ജ് കു​മാ​ർ പി.​ജെ.​ജോ​സ​ഫ്, ബാ​ബു അ​ത്തി​പ്പൊ​ഴി, കെ.​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.