ബൈക്ക് തീവെച്ചു നശിപ്പിച്ചു
Friday, April 21, 2017 10:41 AM IST
ചാത്തന്നൂർ: വീടിനു മുന്നിലെ വഴിയിൽ വച്ചിരിക്കുകയായിരുന്ന പോളിടെക്നിക് കോളേജ് ജീവനക്കാരന്റെ ബൈക്ക് അർധരാത്രിയിൽ തീവെച്ചു നശിപ്പിച്ചു.

ബൈക്കിന്റെ അടുത്തിരുന്ന ബുള്ളറ്റ് മോട്ടോർ ബൈക്കിൽ നിന്നും പെട്രോൾ എടുത്താണ് ബൈക്ക് കത്തിച്ചത്. പാലത്തറ ക്ഷേത്രത്തിന് സമീപം ദേവീനഗർ 30 ശാന്തി ഭവനിൽ ഉമേഷിന്റെ ബൈക്കാണ് കഴിഞ്ഞദിവസം അർധരാത്രിയിൽ തീവെച്ചു നശിപ്പിച്ചത്.സംഭവം നടന്നതിനടുത്തു നിന്നും ഒരു മൊബൈൽ സിം കാർഡിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരവിപുരം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.