വെ​ള്ള​ക്കെ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ
എ​ട​ത്വ: പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നാ​മാ​യി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് ക​റു​ക​ത്ത​റ കു​ട്ട​പ്പ​ന്േ‍​റ​യും പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ​യു​ടേ​യും മ​ക​ൻ മ​ധു​വി​ന്‍റെ (40) മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത​യു​ണ്ട​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ ന​ന്നാ​ട്ടു​മാ​ലി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മൃ​ത​ദേ​ഹം കാ​ണു​ക​യാ​യി​രു​ന്നു. മ​ധു ധ​രി​ച്ചി​രു​ന്ന ലു​ങ്കി പാ​ട​ത്ത് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ​ഹോ​ദ​ര​ന്‍റെ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ക്കു​ന്പോ​ൾ ക​ണ്ണി​ൽ​നി​ന്നും മൂ​ക്കി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
മ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ കാ​ണ​പ്പെ​ട്ട പാ​ടും, മു​ഖ​ത്തെ പൊ​ട്ട​ലും സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തി​ന് 150 മീ​റ്റ​ർ അ​ക​ലെ​യു​ള്ള തെ​ങ്ങി​ൽ ര​ക്ത​ക്ക​റ കാ​ണ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റി​യി​ച്ചു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
പോ​ലീ​സ് പ​രി​ശോ​ധ​ന ചി​ത്രീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് ത​ട​ഞ്ഞു. ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ച്ചെ​ങ്കി​ലും ചി​ത്രീ​ക​ര​ണം ത​ട​യു​ക​യാ​യി​രു​ന്നു. മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹം നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സം​സ്ക​രി​ച്ചു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​തി​ഷേ​ധ​ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ ബാ​ബു പ​റ​ഞ്ഞു. മ​ധു അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, ശ​ശി, ര​വീ​ന്ദ്ര​ൻ, കു​ഞ്ഞു​മോ​ൾ, കൊ​ച്ചു​മോ​ൾ, സി​ന്ധു.