ഗു​ണ്ടാ നി​യ​മം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, April 21, 2017 10:23 AM IST
കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ഗു​ണ്ടാ നി​യ​മ പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് കാ​ട്ടീ​രേ​ത്ത് വ​ട​ക്കേ​തി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ(28)​നെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം കാ​യം​കു​ളം സി​ഐ കെ. ​സ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് ഉ​ള്‍​പ്പെ​ടെ കാ​യം​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണി​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.