ഇട്ടി അച്യുതന്‍ വൈദ്യര്‍ക്കു സ്‌നേഹാദരവ്
ചേ​ര്‍​ത്ത​ല: ഹോ​ര്‍​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ഇ​ന്‍​ഡി​ക്ക​സ് എ​ന്ന സ​സ്യ​ശാ​സ്ത്ര ഗ്ര​ന്ഥ​ര​ച​ന​യി​ലൂ​ടെ ക​ട​ക്ക​ര​പ്പ​ള്ളി​യെ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ഇ​ട്ടി അ​ച്യു​ത​ന്‍ വൈ​ദ്യ​രു​ടെ സ്മ​ര​ണ​ക​ള്‍ ഉ​ണ​ര്‍​ത്തി ആ​യി​ര​ങ്ങ​ള്‍ ഇ​ന്നു ക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ സം​ഗ​മി​ക്കും.
ആ​യൂ​ര്‍​വേ​ദ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നാ​ലാ​മ​തു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തു​ന്ന ദീ​പ​ശി​ഖാ പ​താ​ക ജാ​ഥ​യെ വ​ര​വേ​ല്‍​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ ഇ​ട്ടി അ​ച്യു​ത​ന്‍ സ്മ​ര​ണ പു​തു​ക്കു​ന്ന​ത്. ദീ​പ​ശി​ഖാ പ​താ​ക ജാ​ഥ​യെ സ്വീ​ക​രി​ക്കാ​ന്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ രാ​ഘ​വ​ന്‍ തി​രു​മു​ല്‍​പ്പാ​ടി​ന്‍റെ അ​ങ്ക​മാ​ല​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ 11 ഓ​ടെ ക​ട​ക്ക​ര​പ്പ​ള്ളി കൊ​ല്ലാ​ട്ട് പു​ര​യി​ട​ത്തി​ലെ ഇ​ട്ടി അ​ച്യു​ത​ന്‍ വൈ​ദ്യ​ര്‍ കു​ര്യാ​ല​യ​ത്തി​ലെ​ത്തും. ജാ​ഥ​യെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ആ​ന​യി​ക്കും. പു​ഷ്പാ​ര്‍​ച്ച​യ്ക്കു ശേ​ഷം ക​ട​ക്ക​ര​പ്പ​ള്ളി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ര​ക്ഷ​ധി​കാ​രി ഡോ. ​എ.​വി. ആ​ന​ന്ദ്‌​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​ക്ക​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​ത്മി​നി പ​ങ്ക​ജാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​യാ​കും. ക​ലാ-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യാ​യ ആ​ല​പ്പു​ഴ റ​മ​ദ ഹോ​ട്ട​ലി​ല്‍ ജാ​ഥ സ​മാ​പി​ക്കും. ഇ​ട്ടി അ​ച്യു​ത​ന്‍ വൈ​ദ്യ​രു​ടെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കും പ​രി​പാ​ടി​ക​ള്‍​ക്കും സം​സ്ഥാ​ന സ​മ്മേ​ള​നം രൂ​പം ന​ല്‍​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ബേ​ബി​കൃ​ഷ്ണ​നും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ഷി​നോ​യ് രാ​ജ​നും പ​റ​ഞ്ഞു.