നെ​ല്ല് വി​ള​യി​ച്ച വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യ്ക്ക് "ജൈ​വ ന​ന്മ' പു​ര​സ്കാ​രം
നെ​ടും​കു​ന്നം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ജൈ​വ​ക​ര​നെ​ൽ​കൃ​ഷി​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​വി​ന്‍റെ അം​ഗീ​കാ​രം. നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജൈ​വ ക​ര​നെ​ൽ​കൃ​ഷി സം​സ്ഥാ​ന​ത​ല​ത്തി​ൽ ദീ​പി​ക ദി​ന​പ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യ "ജൈ​വ​ന​ന്മ' പു​ര​സ്കാ​രം ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
നെ​ടും​കു​ന്നം മ​ദ​ർ തെ​രേ​സാ ഹോ​മി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള 40 സെ​ന്‍റ് സ്ഥ​ലം ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി മ​ണ്ണാ​ർ​കു​ളം, നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു. നി​ല​മൊ​രു​ക്കി​യ​തും വി​ത്തു വി​ത​ച്ച​തും ജൈ​വ​വ​ളം പ്ര​യോ​ഗി​ച്ച​തും, ജ​ല​സേ​ച​നം ന​ട​ത്തി​യ​തും കൊ​യ്ത്തും മെ​തി​യും എ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​യി​രു​ന്നു.
നെ​ൽ​കൃ​ഷി അ​തും നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ക്കു​ന്ന ചോ​റി​ന്‍റെ ഉ​ത്ഭ​വം മ​ന​സി​ലാ​ക്കാ​നും നെ​ൽ​കൃ​ഷി​യും പ്രാ​യോ​ഗി​ക പ്ര​ക്രി​യ​ക​ളും വ​ള​ർ​ച്ച​യും ഗ്ര​ഹി​ക്കാ​നും കൃ​ഷി​യി​ൽ താ​ത്പ​ര്യം ജ​നി​പ്പി​ക്കാ​നും സാ​ധി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. വി​ത ദി​ന​ത്തി​ലും കൊ​യ്ത്തു​ത്സ​വ​ത്തി​ലും ദീ​പി​ക ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​താ​ർ​സീ​സ് ജോ​സ​ഫ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
ദീ​പി​ക​യു​ടെ 130 -ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം മാ​മ​ൻ​മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​നി​ൽ നി​ന്നും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് മേ​രി, ഡൊ​മി​നി​ക് ജോ​സ​ഫ്, സി​സ്റ്റ​ർ സൂ​സ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ര​ണ്ടു​വ​ർ​ഷം മു​ന്പ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 3.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​പ്പ, വാ​ഴ എ​ന്നി​വ​യും 12 ഇ​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ള​യി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് സ്കൂൾ നേ​ടി​യി​രു​ന്നു.