കോ​ട്ട​മ​ല​യി​ലെ മി​ച്ച​ഭൂ​മി: റ​വ​ന്യൂ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും‌
രാ​മ​പു​രം: കോ​ട്ട​മ​ല​യി​ൽ വ്യ​ക്തി​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്കു കൈ​മാ​റി​യെ​ന്നു രേ​ഖ​ക​ളി​ലു​ള്ള
ഭൂ​മി പാ​റ​മ​ട ലോ​ബി​ക്ക് അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റി​യെ​ന്ന പ​രാ​തിയിൽ
റ​വ​ന്യൂ​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തും. ‌
ലാ​ന്‍റ് റി​ഫോം​സ് ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​റാ​ണ് മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ന​ട​പ​ടി എ​ന്ന നി​ല​യി​ൽ മി​ച്ച​ഭൂ​മി കേ​സു​ക​ളി​ലെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് പ്ര​ത്യേ​ക​മാ​യി തി​രി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ‌
സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​സ്തു​വി​ന്‍റെ ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ 2012 ലെ ​ര​ജി​സ്‌​ട്രേ​ഷ​ൻ ആ​ക്‌​ട് പ്ര​കാ​രം ആ​ധാ​ര​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യും. ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മി​ച്ച​ഭൂ​മി പാ​റ​മ​ട​ലോ​ബി വാ​ങ്ങി​ക്കൂ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തും. സ്ഥ​ല​ത്തി​ന്‍റെ മു​ൻ ഉ​ട​മ​ക​ളു​ടെ വ​സ്തു സം​ബ​ന്ധി​ച്ച് രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.‌
ഏ​റ്റെ​ടു​ത്ത മി​ച്ച​ഭൂ​മി സ്വീ​ക​രി​ച്ച 70 പേ​രു​ടെ മേ​ൽ​വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് അ​യ​ച്ച് വി​ചാ​ര​ണ ന​ട​ത്തി​യ​തി​നു​ശേ​ഷം വ​സ്തു സ്ഥി​ര കൈ​വ​ശ​മി​ല്ലാ​ത്ത ക​ക്ഷി​ക​ളു​ടെ പ​ട്ട​യം റ​ദ്ദാ​ക്കു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങും. കോ​ട്ട​മ​ല​യി​ലെ 71.80 ഹെ​ക്‌​ട​ർ സ്ഥ​ലം 70 ആ​ളു​ക​ളു​ടെ പേ​രി​ലു​ൾ​പ്പെ​ടു​ത്തി 982 എ​ന്ന ത​ണ്ട​പ്പേ​രി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.‌
റീ​സ​ർ​വേ പ്ര​കാ​രം കൂ​ട്ട് ത​ണ്ട​പ്പേ​രി​ൽ കി​ട​ക്കു​ന്ന വ​സ്തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യു​മാ​ണ് വ​സ്തു​വി​ന്‍റെ അ​തി​രു​ക​ൾ നി​ർ​ണ​യി​ച്ച് പോ​ക്കു​വ​ര​വ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നു വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും.‌
മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ത്ത​വ​ർ​ക്ക് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ൽ പ്ര​ത്യേ​ക​മാ​യി മി​ച്ച​ഭൂ​മി ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. സ​ര​സ​മി​തി നേ​താ​വ് സി.​ടി. രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റി​ൽ ന​ട​ന്നി​രു​ന്നു.‌