മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു‌
Monday, March 20, 2017 9:40 AM IST
കു​റ​വി​ല​ങ്ങാ​ട്: മി​ക​ച്ച​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള വി.​കെ. കു​ര്യ​ൻ സ്മാ​ര​ക ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി.​കെ. കു​ര്യ​ൻ അ​വാ​ർ​ഡ് കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് വി​ജ​യ​ന് സ​മ്മാ​നി​ച്ചു. 10001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം വി.​കെ. കു​ര്യ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ സെ​സൈ​റ്റി​പ്ര​സി​ഡ​ന്‍റ ടി.​എം. ജോ​ർ​ജാ​ണ് സ​മ്മാ​നി​ച്ച​ത്. കാ​ൽ​നൂ​റ്റാ​ണ്ടാ​യി ആ​ദി​വാ​സി കു​ടി​ലു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ൽ അ​നീ​ഷ് വി​ജ​യ​ൻ ന​ട​ത്തി​യ ത്യാ​ഗ​പൂ​ർ​ണ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​വാ​ർ​ഡ്.
ത​ന്‍റെ ഓ​ട്ടോ​യി​ൽ മ​റ​ന്നു​വെ​ച്ച പ​ണ​വും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ കെ.​കെ. ഷി​ബു കൊ​ച്ചു​ച​ക്കു​ള​ത്തു​മ്യാ​ലി​ലി​നെ​യും അ​ഭി​ന​ന്ദി​ച്ചു. കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ്ജോ​സ​ഫ് ബാ​ലി​കാ​ഭ​വ​നി​ലെ മി​ക​ച്ച​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ ല​ക്ഷ്മി​ലാ​ൽ, അ​മ​ല മ​രി​യ ജോ​ഷി എ​ന്നി​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജോ​സ് സെ​ബാ​സ്റ്റ്യ​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ റി​ട്ട.​എ​സ്പി കെ.​ജെ. ദേ​വ​സ്യ കാ​രം​വേ​ലി​ൽ, ടി.​ആ​ർ. ഗോ​വി​ന്ദ​ൻ​കു​ട്ടി​നാ​യ​ർ തു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌