അ​വ​ലോ​ക​ന യോ​ഗം
കൊ​ടു​ങ്ങൂ​ർ: മേ​ജ​ര്‍ കൊ​ടു​ങ്ങൂ​ര്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മീ​ന​പ്പൂ​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11ന് ​ഡോ.​എ​ന്‍ ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. യോ​ഗ​ത്തി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. മ​ധ്യ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ കൊ​ടു​ങ്ങൂ​ര്‍ പൂ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. 30 മു​ത​ല്‍ ഏ​പ്രി​ല്‍ എ​ട്ടു വ​രെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മീ​ന​പ്പൂ​രം .