മ​ഴ​യി​ലും കാ​റ്റി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം‌
മു​ണ്ട​ക്ക​യം: കാ​റ്റി​ലും മ​ഴ​യി​ലും അ​മ​രാ​വ​തി, പു​ലി​ക്കു​ന്ന് മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്.
കു​റ്റി​യി​ൽ കു​ട്ട​പ്പ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും 22 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണും കാ​റ്റി​ൽ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ൾ പ​റ​ന്നു​പൊ​ങ്ങി​യു​മാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ആ​ർ​ക്കും ആ​ള​പ​യാ​മി​ല്ല. മേ​ഘ​ല​യി​ലെ എ​സ്റ്റേ​റ്റി​ലേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ് ന​ശി​ച്ചു. ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ ത​ക​ർ​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ലും ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്.
ത​ത്തം​പ​ള്ളി​യി​ൽ ടി.​എ​സ്. ല​ത്തീ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നും പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വേ​ങ്ങ​ള​ത്തു​കു​ന്നേ​ൽ എം.​എ​സ്. അ​മ്മി​ണി, പ​ന​ന്തോ​ട്ട​ത്തി​ൽ ലാ​ലു, കൃ​ഷ്ണ​ഭ​വ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ക​ല്ലു​കു​ള​ത്ത് സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കാ​ര​ക്കാ​ട്ട് സ​ക്കീ​ർ ഹു​സൈ​ൻ, വ​യ​ലി​ൽ വി.​പി. ആ​ന്‍റ​ണി, പ്ലാ​ക്കൂ​ട്ട​ത്തി​ൽ അ​നി​ൽ സി. ​മാ​ത്യു, പേ​ണ്ടാ​ന​ത്ത് വ​ർ​ഗീ​സ്, പു​തു​പ​റ​മ്പി​ൽ ന​ട​രാ​ജ​ൻ, ന​ന്തി​യി​ൽ അ​യ്യ​പ്പ​ൻ, വ​ട​ശേ​രി​യി​ൽ സ​ലീം, പു​ലി​ക്കു​ന്ന് മ​ണ​ക്കാ​ട്ട് മേ​രി​കു​ട്ടി, ഊ​ഴ​ത്തി​ൽ അ​ജി​ത്ത്കു​മാ​ർ, പ​ന​ക്ക​ൽ സു​ജ ശ്രീ​ധ​ര​ൻ, വാ​ലോ​ലി​ക്ക​ൽ പ​ത്മി​നി, അ​റ​യ്ക്ക​ൽ വി​പി​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​രാ​ജേ​ഷ്, മാ​ഗി ജോ​സ​ഫ്, ത​ഹ​സി​ൽ ദാ​ർ ജോ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി​ജി പി.​നാ​യ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം പൂ​ർ​ണ​മാ​യി വീ​ടു ത​ക​ർ​ന്ന​വ​ർ​ക്ക് 5200 രൂ​പ വീ​തം അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.