വ​ര​ൾ​ച്ച; കൃഷി​നാ​ശം വി​ല​യി​രു​ത്തു​ന്ന​തി​ന് വി​ദഗ്ധ സം​ഘ​മെ​ത്തി
Wednesday, May 8, 2024 1:33 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള വ​ര​ൾ​ച്ച നി​മി​ത്തം സം​ഭ​വി​ച്ച കൃ​ഷിനാ​ശം വി​ല​യി​രു​ത്തി​നാ​യി വി​ദ​ഗ്ദ സം​ഘം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വ​ര​ൾ​ച്ചാ ദു​രി​തം രൂ​ക്ഷ​മാ​യ ക​രി​മ്പ​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശി​ച്ച സം​ഘം വി​വി​ധ വി​ള​ക​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ്രാ​ഥമി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഇ​തിന്‍റെ തു​ട​ർ​ച്ച​യാ​യി അ​താ​ത് കൃഷി ഓ​ഫീ​സ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. വ​ര​ൾ​ച്ച​മൂ​ലം ജാ​തി, ക​വു​ങ്ങ്, കാ​പ്പി, കൊ​ക്കോ, കു​രു​മു​ള​ക്, തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. പ​ട്ടാ​മ്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ക​നാ​യ മൂ​സ, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കൃഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ഗി​രി​ജ, ക​രി​മ്പ കൃ​ഷി ഓ​ഫീ​സ​ർ എം. ​മ​ഞ്ജു​ഷ, ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കോ​മ​ള​കു​മാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​മ്പ​യി​ലെ വ​ര​ൾ​ച്ചാ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.