മെഡിക്കല്‍ കോളജ് പ്രവേശന കവാടത്തിനു സമീപം തീപിടിത്തം
Wednesday, May 8, 2024 7:07 AM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി നി​​ര്‍​മി​​ക്കു​​ന്ന ബ്ലോ​​ക്കി​ന്‍റെ സ​​മീ​​പ​​ത്ത് തീ​​പ​​ട​​ര്‍​ന്ന​​ത് ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കി. നി​​ല​​വി​​ലെ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​ൽ ഓ​​ഫീ​​സി​​ന് എ​​തി​​ര്‍വ​​ശ​​ത്താ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​ന്‍റെ ഇ​​ട​​ത് വ​​ശ​​ത്താ​​ണു പു​​തി​​യ ബ്ലോ​​ക്ക് നി​​ര്‍​മി​​ക്കു​​ന്ന​​ത്.

കെ​​ട്ടി​​ട നി​​ര്‍​മാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​ഭാ​​ഗ​​ത്തു​​ള്ള മ​​ര​​ങ്ങ​​ള്‍ എ​​ല്ലാം മു​​റി​​ച്ചു കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഉ​​ണ​​ങ്ങി​​ക്കി​​ട​​ന്ന മ​​ര​​ച്ചി​​ല്ല​​ക്കു തീ​​പി​​ടി​​ച്ച​​താ​​ണ് ആ​​ശ​​ങ്ക ഉ​​ണ്ടാ​​ക്കി​​യ​​ത്. തീ ​​പ​​ട​​ര്‍​ന്ന പ്ര​​ദേ​​ശ​​ത്തി​​ന് തൊ​​ട്ട​​രികി​​ല്‍ ട്രാ​​ന്‍​സ​​ഫോ​​ര്‍​മ​​ര്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​നാ​​ല്‍ ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​റി​നാ​​ണു തീ ​​പി​​ടി​​ച്ച​​തെ​​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

പി​ന്നീ​ട് അ​​ഗ്‌​​നി​​ശ​​മ​​ന ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​ശേ​ഷ​മാ​ണ് മ​​ര​​ക്ക​​മ്പു​​ക​​ളി​​ല്‍​നി​​ന്നാ​​ണു തീ ​​പ​​ട​​ര്‍​ന്ന​​തെ​​ന്നും സി​​ഗ​​ര​​റ്റ് കു​​റ്റി വ​​ലി​​ച്ചെ​​റി​​ഞ്ഞ​​ത് മൂ​​ല​​മു​​ണ്ടാ​​യ തീ​​പി​​ടു​​ത്ത​​മെ​​ന്നാ​​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത്. അ​​ഗ്‌​​നി​​ശ​​മ​​നാ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഉ​​ട​​ന്‍ ത​​ന്നെ തീ ​​അ​​ണ​​ച്ച​​തി​​നാ​​ല്‍ അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ള്‍ ഒ​​ന്നും ഉ​​ണ്ടാ​​യി​​ല്ല.