ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ടു​ക്കേ​ണ്ട​ത് 1.22 കോ​ടി, കൊ​ടു​ത്ത​ത് 8.56 ല​ക്ഷം !
Friday, May 17, 2024 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യ​ത് 8.56 ല​ക്ഷം മാ​ത്രം. 2022 മാ​ര്‍​ച്ച് മാ​സം മു​ത​ല്‍ ഈ ​മാ​സം 15 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​ര്‍​ഹ​ത​പ്പെ​ട്ട തു​ക​യു​ടെ ആ​റു​ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്.

2,492 ക​ര്‍​ഷ​ക​ര്‍​ക്ക് 1.22 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്. പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ക​ഴി​ഞ്ഞെ​ങ്കി​ലും പ​ണം മാ​ത്രം എ​ത്തി​യി​ല്ല. ഇ​പ്പോ​ള്‍ ല​ഭി​ച്ച 8.56 ല​ക്ഷ​വും കേ​ന്ദ്ര വി​ഹി​ത​മാ​ണ്.

2,921 അ​പേ​ക്ഷ​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച​ത്. ന​വ​കേ​ര​ള​സ​ദ​സി​ലും ക​ള​ക്ട​റു​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലും ക​ര്‍​ഷ​ക​ര്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​ഴ, കാ​റ്റ്, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. ഒ​രു സീ​സ​ണി​ല്‍ പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ന്നെ അ​ടു​ത്ത​ത​വ​ണ കൃ​ഷി​യി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. അ​തി​നാ​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ന​ഷ്ട​പ​രി​ഹാ​രം വൈ​കു​മ്പോ​ള്‍ കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല​ര്‍​ക്കും.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ല്‍ നി​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ കൂ​ടു​ത​ലും. 1079 അ​പേ​ക്ഷ​ക​ള്‍. ആ​കെ ല​ഭി​ച്ച 2,921 അ​പേ​ക്ഷ​ക​ളി​ല്‍ 62 എ​ണ്ണം അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് ക​ണ്ട് ത​ള്ളി. 288 എ​ണ്ണം തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്.

3.41 കോ​ടി​യു​ടെ കൃ​ഷി​നാ​ശം;
പ​ക്ഷേ ന​ഷ്ട​പ​രി​ഹാ​രം
കൊ​ടു​ക്കി​ല്ല

കാ​ഞ്ഞ​ങ്ങാ​ട്: ഈ ​വ​ര്‍​ഷ​ത്തെ കൊ​ടും​വ​ര​ള്‍​ച്ച​യി​ല്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​ത് 3.41 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മെ​ന്ന് കൃ​ഷി​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ മേ​യ് 15 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 2308.490 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ വി​ള​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. എ​ന്നാ​ല്‍ വ​ര​ള്‍​ച്ച പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കി​ല്ല.

തൃ​ക്ക​രി​പ്പൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​യ​ത്. 2300 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​യി 3.10 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. നോ​ര്‍​ത്ത് തൃ​ക്ക​രി​പ്പൂ​രി​ല്‍ 40 ക​ര്‍​ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത തെ​ങ്ങു​ക​ള്‍ ന​ശി​ച്ചു. 33.60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തി​ലൂ​ടെ​യു​ണ്ടാ​യ​ത്. 28 ക​ര്‍​ഷ​ക​രു​ടെ 350 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി​കൃ​ഷി ന​ശി​ച്ചു.

1.4 കോ​ടി​രൂ​പ​യു​ടെ ന​ഷ്ടം. 40 ക​ര്‍​ഷ​ക​രു​ടെ 450 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കു​ല​ച്ച തെ​ങ്ങു​ക​ള്‍ ഉ​ണ​ങ്ങി. 5.75 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​രി​ല്‍ 36 ക​ര്‍​ഷ​ക​രു​ടെ 350 ഏ​ക്ക​ര്‍ പ​ച്ച​ക്ക​റി ന​ശി​ച്ചു. 1.4 കോ​ടി​യു​ടെ ന​ഷ്ടം. 54 ക​ര്‍​ഷ​ക​രു​ടെ 400 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ 150 കു​ല​യ്ക്കാ​ത്ത തെ​ങ്ങു​ക​ള്‍ ന​ശി​ച്ചു. 4.5 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം. 48 ക​ര്‍​ഷ​ക​രു​ടെ 400 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ 148 കു​ല​ച്ച തെ​ങ്ങു​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി. 7.40 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം.

ബ​ളാ​ല്‍ കൃ​ഷി​ഭ​വ​ന് കീ​ഴി​ല്‍ 2.5 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​തോ​ടെ 13 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ടം. മൂ​ന്നു ക​ര്‍​ഷ​ക​രു​ടെ 1000 കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും നാ​ലു ക​ര്‍​ഷ​ക​രു​ടെ 1000 കു​ല​ച്ച വാ​ഴ​ക​ളും ന​ശി​ച്ചു. നാ​ലു ക​ര്‍​ഷ​ക​രു​ടെ 1000 കു​ല​ച്ച ക​വു​ങ്ങു​ക​ള്‍​ക്കും നാ​ശം നേ​രി​ട്ടു.

ഭീ​മ​ന​ടി​യി​ല്‍ 23 ക​ര്‍​ഷ​ക​രു​ടെ 35 കു​ല​ച്ച തെ​ങ്ങു​ക​ള്‍ ന​ശി​ച്ചു.​പ​ന​ത്ത​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ല്‍ 17 ക​ര്‍​ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത ക​വു​ങ്ങു​ക​ളും അ​ഞ്ചു ക​ര്‍​ഷ​ക​രു​ടെ 60 കാ​യ്ച്ച കു​രു​മു​ള​ക് വ​ള്ളി​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി.

ഒ​മ്പ​ത് ക​ര്‍​ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത തെ​ങ്ങു​ക​ളും 10 ക​ര്‍​ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളും അ​ഞ്ചു ക​ര്‍​ഷ​ക​രു​ടെ 100 കു​ല​ച്ച വാ​ഴ​ക​ളും ന​ശി​ച്ച​തി​ല്‍ പെ​ടു​ന്നു. 5.29 ല​ക്ഷ​മാ​ണ് ന​ഷ്ടം.