കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ നടത്തുന്ന മഴക്കാലപൂർവ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി വിളംബര ജാഥയും ടൗണ്‍ ശുചീകരണവും സംഘടിപ്പിച്ചു. ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി കാന്പയിനിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി നിർവഹിച്ചു .
വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗങ്ങളായ ലിസി ചാക്കോ, ജോർജുകുട്ടി വിളക്കുന്നൽ, വാസുദേവൻ ഞാറ്റുകാലായിൽ, റിയാനസ് സുബൈർ, ലീലാമ്മ കണ്ടത്തിൽ, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു, ടി.പി.ഷാജു , ഷാജി മുട്ടത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത്,
ജൂനിയർ സൂപ്രണ്ട് ബ്രിജേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐമാരായ ജോബി, അബ്ദുൽ ഗഫൂർ, സിജോയ്, വ്യാപാരി വ്യവസായി പ്രസിഡന്റ് റോബർട്ട് അറക്കൽ, കുടുംബശ്രീ സിഡിഎസ് നിഷ റെജി എന്നിവർ നേതൃത്വം നൽകി.