ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ; ജി​ല്ല​യി​ൽ തി​ള​ക്ക​മാ​ര്‍​ന്ന ജ​യം
Wednesday, May 8, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: ഐ​സി​എ​സ്ഇ , ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​നും ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് തി​ള​ക്ക​മാ​ര്‍​ന്ന ജ​യം. ജി​ല്ല​യി​ലെ അ​ഞ്ച് സ്‌​കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം കൊ​യ്തു. പ​ത്താം ക്ലാ​സി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 218 വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യം നേ​ടി.

പ്ല​സ്ടു​വി​ൽ മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷ​യൊ​ഴു​തി​യ 59 വി​ദ്യാ​ര്‍​ഥി​ക​ളും ജ​യം​ക​ണ്ടു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം കു​ന്ദ​മം​ഗ​ലം ഓ​ക്‌​സീ​ലി​യം ന​വ​ജ്യോ​തി സ്‌​കൂ​ളി​ലെ അ​ങ്കി​ത് ഷാ​ജി​ക്കാ​ണ്. 98.9ശ​ത​മാ​ന​മാ​ണ് മാ​ര്‍​ക്ക്. പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ന​വ​ജ്യോ​തി സ്‌​കൂ​ളി​ലെ അ​ഭി​ന​വ് വി. ​ജി​തി​നാ​ണ് മു​ന്നി​ല്‍.

ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 67 പേ​രും ഐ​എ​സ്‌​സി പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ 13 പേ​രും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഇ​തി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ ഏ​ഴു​പേ​ര്‍ 96 ശ​ത​മാ​ന​ത്തി​ല​ധി​ക​വും 26 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മാ​ര്‍​ക്ക് നേ​ടി.

98.60 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി ആ​ദി​ത്യ സു​രേ​ഷ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ശ്വ​ന്ത് പ​ങ്ക​ജ് 97.80 ശ​ത​മാ​ന​വും സാ​ഹി​ല്‍ ഷ​മീ​ര്‍ 97.60 ശ​ത​മാ​ന​വും മാ​ര്‍​ക്കു നേ​ടി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യി. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ശ്രേ​യ 95.25 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ഞ്ചു​പേ​ര്‍​ക്ക് 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്ക് ല​ഭി​ച്ചു.

ന​വ​ജ്യോ​തി സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷെ​യ​ഴു​തി​യ 56 പേ​രും പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തി​യ 30 പേ​രും വി​ജ​യി​ച്ചു. കു​ണ്ടാ​യി​ത്തോ​ട് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 44 വി​ദ്യാ​ര്‍​ഥി​ക​ളും പാ​സാ​യി. വി.​പി. സ്വാ​തി​യാ​ണ് മു​ന്നി​ല്‍. 96.20 ശ​ത​മാ​ന​മാ​ണ് മാ​ര്‍​ക്ക്. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ 16 പേ​രും പാ​സാ​യി.

കെ. ​അ​നു​ഗ്ര​ഹാ​ണ് മു​ന്നി​ല്‍. 90.25 ശ​ത​മാ​ന​മാ​ണ് മാ​ര്‍​ക്ക്. ല​യോ​ള സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 39 പേ​രും വി​ജ​യി​ച്ചു. 98 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ ഡി.​യ​ദു​ന​ന്ദ​നാ​ണ് മു​ന്നി​ല്‍. മാ​ങ്കാ​വ് കാ​ളൂ​ര്‍​റോ​ഡ് നി​ര്‍​മ​ല്‍ ഹൃ​ദ​യ ഇ​എം സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 12 പേ​രും വി​ജ​യി​ച്ചു. കെ.​എ​സ്.​പ​വി​ത്ര, ഗൗ​തം തു​ള​സീ​ദാ​സ് എ​ന്നി​വ​ര്‍ 86 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി.