ചെ​മ്പ​നോ​ട​യി​ൽ വോ​ളി​ബോ​ൾ സ​മ്മ​ർ ക്യാ​മ്പ് സ​മാ​പി​ച്ചു
Monday, May 6, 2024 5:13 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്‌​സ്‌ അ​ക്കാ​ദ​മി ചെ​മ്പ​നോ​ട​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു മാ​സ​മാ​യി സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ൾ സ​മ്മ​ർ ക്യാ​മ്പ്‌ സ​മാ​പി​ച്ചു.​സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ റി​ട്ട. വോ​ളി​ബോ​ൾ കോ​ച്ച് പി.​എ. തോ​മ​സ്, നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ റ​ഫ​റി വി.​കെ. പ്ര​ദീ​പ​ൻ, മു​ൻ ആ​ർ​മി താ​രം ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ലാ​യി​ൽ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശീ​ല​ക​ർ.

മ​രു​തോ​ങ്ക​ര, ച​ക്കി​ട്ട​പാ​റ, കാ​വി​ലും​പാ​റ, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി മൊ​ത്തം 70 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. 2023-24 വ​ർ​ഷ​ത്തെ അ​ണ്ട​ർ 14 ഇ​ന​ത്തി​ൽ കേ​ര​ളാ സ്റ്റേ​റ്റ് ടീം ​അം​ഗം അ​നി​രു​ദ്ധ് സ​ന്ദീ​പ്, ജോ​ർ​ജ് ജോ​സ​ഫ്, അ​ദ്വൈ​ത്, നെ​ന്നി​സ്, റി​റ്റ, എ​ബി​ൻ, ഫ​ജാ​സ്, മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ ചെ​മ്പ​നോ​ട ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ഭാ​വി പ്ര​തീ​ക്ഷ​ക​ളാ​ണ്.

അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ പൊ​ങ്ങ​ൻ​പാ​റ, ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ൻ കും​ബ്ലാ​നി, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത് എ​ന്നി​വ​രു​ടെ​യും ചെ​മ്പ​നോ​ട സ്കൂ​ൾ പി​ടി​എ​യു​ടെ​യും നാ​ട്ടി​ലെ വോ​ളി​ബോ​ൾ പ്രേ​മി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​റോ​യ് കൂ​നാ​നി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പി.​സി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ച്ച്‌ പി.​എ. തോ​മ​സ് ക്യാ​മ്പ് അ​വ​ലോ​ക​നം ന​ട​ത്തി. വി.​കെ. പ്ര​ദീ​പ​ൻ, കു​ര്യാ​ച്ച​ൻ പൊ​ങ്ങം​പാ​റ, ടോ​മി മ​ണ്ണൂ​ർ, ജോ​ണി പൊ​ങ്ങം​പാ​റ, ബി​നു, റെ​ജി, ജ​യേ​ഷ്‌, എ​ബി​ൻ കും​ബ്ലാ​നി​ക്ക​ൽ, നീ​തു ജോ​സി, ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ലാ​യി​ൽ, ക്യാ​മ്പ് അം​ഗം ജെ​റി​റ്റ് മ​രി​യ ജെ​യ്ഷോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രു മാ​സ​ത്തോ​ളം നി​സ്വാ​ർ​ത്ഥ​മാ​യി സേ​വ​നം ന​ൽ​കി​യ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ റി​ട്ട. വോ​ളി​ബോ​ൾ കോ​ച്ച് പി.​എ. തോ​മ​സ്, നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ റ​ഫ​റി വി.​കെ. പ്ര​ദീ​പ​ൻ, മു​ൻ ആ​ർ​മി താ​രം ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ലാ​യി​ൽ എ​ന്നി​വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ചെ​മ്പ​നോ​ട​യു​ടെ പേ​രി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.