കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ലെ വ​ഴി പു​നഃ​സ്ഥാ​പി​ച്ചു
Monday, May 6, 2024 5:13 AM IST
വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്ന കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ലേ​ക്ക് പോ​കാ​നും വ​രാ​നു​മു​ള്ള വ​ഴി പു​നഃ​സ്ഥാ​പി​ച്ചു. കെ.​കെ.​ര​മ എം​എ​ൽ​എ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യെ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​ഴി പു​നഃ​സ്ഥാ​പി​ച്ച​ത്.

സ​ർ​വീ​സ് റോ​ഡ് ഉ​യ​ർ​ത്തി ടൗ​ണി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യി​ൽ മാ​റ്റി. വ​ഴി ത​ട​സ​പ്പെ​ട്ട​തി​ൽ ഏ​റെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് താ​ഴ്ന്ന​തോ​ടെ ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി​രു​ന്നു.

നേ​ര​ത്തെ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​ങ്ങ​ളോ​ളം വ​ഴി അ​ട​ഞ്ഞി​രു​ന്നു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ചോ​മ്പാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ, കൃ​ഷി ഭ​വ​ൻ, അ​ഴി​യൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ടൗ​ണി​ൽ നി​ന്ന് കോ​റോ​ത്ത് റോ​ഡ്, ഓ​ർ​ക്കാ​ട്ടേ​രി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും വ​രാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട് ഇ​തോ​ടെ മാ​റി.