ന​വകേ​ര​ള ബ​സ് ഇ​ന്നുമു​ത​ല്‍ ബം​ഗ​ളൂരു​വി​ലേ​ക്ക്
Sunday, May 5, 2024 5:13 AM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സി​ല്‍ മ​ന്ത്രി​മാ​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ഇ​ന്നു മു​ത​ല്‍ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തും. കോ​ഴി​ക്കോ​ട് -ബം​ഗ​ളൂരു റൂ​ട്ടി​ലാ​ണ് യാ​ത്ര.

പു​ല​ര്‍​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ട്ടുനി​ന്ന് പു​റ​പ്പെ​ട്ട് 11.35ന് ​ബം​ഗ​ളൂരു​വി​ല്‍ എ​ത്തും. ഉ​ച്ച​യ്ക്ക് 2.30നാ​ണ് മ​ട​ക്ക​യാ​ത്ര. രാ​ത്രി 10.05ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തും. ക​ല്‍​പ്പ​റ്റ, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ​റ്റോ​പ്പു​ക​ള്‍. 1171 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സാ​ണ് ബ​സ് ന​ട​ത്തു​ന്ന​ത്.

മ​ന്ത്രി​മാ​ര്‍​ക്കു​വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ ലി​ഫ്റ്റ്, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍ ബ​സി​ല്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി​മാ​ര്‍ യാ​ത്ര ചെ​യ്ത​പ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന സീ​റ്റു​ക​ള്‍ മാ​റ്റി പു​തി​യ പു​ഷ്ബാ​ക്ക് സീ​റ്റാ​ക്കി മാ​റ്റി. മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന ക​റ​ങ്ങു​ന്ന സീ​റ്റ് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 26 സീ​റ്റു​ക​ളാ​ണ് ബ​സി​ലു​ള്ള​ത്. താ​മ​ര​ശേ​രി, ക​ല്‍​പ്പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, മൈ​സൂ​രു വ​ഴി​യാ​ണ് ബ​സി​ന്‍റെ യാ​ത്ര.

ന​വ​കേ​ര​ള യാ​ത്ര​യി​ല്‍ ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച​താ​ണ് ഈ ​ബ​സ്. ആ​ഡം​ബ​ര ബ​സി​ലെ യാ​ത്ര പ്ര​തി​പ​ക്ഷം വ​ലി​യ ച​ര്‍​ച്ച​യാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ യാ​ത്ര ക​ഴി​യു​ന്ന​തു​വ​രെ ബ​സ് കാ​ണാ​ന്‍ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ് ക​ഴി​ഞ്ഞാ​ല്‍ ബ​സ് എ​ന്തു ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ച​ര്‍​ച്ച.

മ്യൂ​സി​യ​ത്തി​ല്‍​വ​ച്ചാ​ലും ല​ക്ഷ​ങ്ങ​ള്‍ കാ​ണാ​ന്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​വ് എ.​കെ.​ ബാ​ല​ന്‍ അ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു​വാ​ണ് ബ​സ് സാ​ധാ​ര​ണ സ​ര്‍​വീ​സി​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.