കൊ​ടി​യ​ത്തൂ​രി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാം​സം വി​റ്റു; പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, May 4, 2024 5:30 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​രി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പോ​ത്തി​റ​ച്ചി വി​റ്റ​താ​യി പ​രാ​തി. കോ​ട്ട​മ്മ​ൽ അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​കെ. ബീ​ഫ് സ്റ്റാ​ളി​നെ​തി​രേ​യാ​ണ് പ​രാ​തി. ഇ​വി​ടെ നി​ന്ന് വാ​ങ്ങി​യ ഉ​പ​യോ​ഗ​ശൂ​ന്യ​വും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ ഇ​റ​ച്ചി വാ​ങ്ങി​യ ആ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബാ​ബു പൊ​ലു​കു​ന്ന്, മ​റി​യം കു​ട്ടി ഹ​സ​ൻ, ചെ​റു​വാ​ടി സി​എ​ച്ച്സി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പി​ക, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ക്കാ​ട് സ്വ​ദേ​ശി ഹൈ​റു​ദ്ധീ​നാ​ണ് ഇ​വി​ടെ ക​ട ന​ട​ത്തി വ​രു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​ർ കൊ​ണ്ടു​വ​ന്ന മാം​സം ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു പ​റ​ഞ്ഞു.