"സാ​മൂ​ഹി​ക സം​ര​ഭ​ക​ത്വം യു​വ​ത​ല​മു​റ​ക​ൾ​ക്ക് അ​നി​വാ​ര്യം’
Wednesday, May 1, 2024 7:19 AM IST
കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​ര​ഭ​ക​ത്വ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഉ​ത്ത​ര മേ​ഖ​ല ഐ.​ജി. കെ. ​സേ​തു​രാ​മ​ൻ. സാ​മൂ​ഹി​ക സം​ര​ഭ​ക​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ന​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലാ​പ്ടോ​പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും തൊ​ഴി​ലും ല​ഭ്യ​മാ​കും​വി​ധം പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്ക​ണം. സാ​മൂ​ഹി​ക സം​ര​ഭ​ക​ത്വ​ത്തി​ലൂ​ടെ മാ​ത്ര​മെ യു​വ​ത​ല​മു​റ​യ​ക്ക് ഭാ​വി​യി​ൽ മു​ന്നേ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​നും സാ​ന്പ​ത്തി​ക പു​രോ​ഗ​തി നേ​ടാ​നും ക​ഴി​യു​ക​യു​ള്ളു​വെ​ന്നും ഐ​ജി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​ക​ൾ​ക്കു​ള്ള ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് പ്രി​ൻ​സി​പ്പാ​ൾ എ. ​സു​മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ദി​യാ​ത്ര സ്വാ​ഗ​ത സം​ഘം നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗം ബേ​ബി കി​ഴ​ക്കേ​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ഡോ. ​അ​ൽ​ഫോ​ൻ​സ മാ​ത്യു, പി. ​സു​രേ​ഷ് ബാ​ബു, അ​ഡ്വ.​പി. ജാ​ന​കി, ഫാ. ​ജോ​സ് പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.