ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നാ​യി "വോ​ട്ടു​മു​റ്റം’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Sunday, April 21, 2024 5:23 AM IST
മ​ങ്ക​ട: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "വോ​ട്ടു​മു​റ്റം' പ​രി​പാ​ടി കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ക​ടു​ങ്ങൂ​ത്ത് നി​ന്നു പ്ര​യാ​ണ​മാ​രം​ഭി​ച്ചു.

തു​ട​ര്‍​ന്ന് മൊ​ട്ട​മ്മ​ല്‍ (അ​മ്മി​പ്പ​ടി), പ​ന​മ്പ​റ്റ​പാ​ലം, കാ​രൊ​ള്ളി, പ​ട്ടി​യി​ല്‍​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എം​എ​ല്‍​എ വോ​ട്ട​ര്‍​മാ​രോ​ട് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തും വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചും സം​വ​ദി​ച്ചു. ജി​ല്ലാ മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം.​മൊ​യ്തു, ക​ണ്‍​വീ​ന​ര്‍ അ​ഡ്വ.​ടി. കു​ഞ്ഞാ​ലി, അ​ഡ്വ. അ​ജി​ത്, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, അ​ഡ്വ. ഹ​നീ​ഫ പെ​രി​ഞ്ചീ​രി, കെ.​എ​സ്. അ​നീ​ഷ്, കു​രി​ക്ക​ള്‍ മു​നീ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. അ​ബ്ദു​ള്‍​ക​രീം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ടി.​പി. ഹാ​രി​സ്, എ​ന്‍.​കെ. അ​ഷ്റ​ഫ്, പി. ​ഉ​സ്മാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.