തെ​ര​ഞ്ഞെ​ടു​പ്പ്: 581 കി​റ്റു​ക​ള്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി
Sunday, April 21, 2024 5:23 AM IST
മ​ഞ്ചേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി മ​ല​പ്പു​റം, മ​ഞ്ചേ​രി, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ 526 ബൂ​ത്തു​ക​ളി​ലേ​ക്കും 55 സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മാ​യി 581 തെ​ര​ഞ്ഞെ​ടു​പ്പ് കി​റ്റു​ക​ള്‍ ത​യാ​റാ​യി. 24ന് ​വി​ത​ര​ണ​കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ്ല​സ്ടു സെ​ക്ഷ​ന്‍, ചു​ള്ള​ക്കാ​ട് ജി​യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ക്കും.

25 ന് ​രാ​വി​ലെ ഏ​ഴി​നു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ 2104 പോ​ളിം​ഗ് ജീ​വ​ന​ക്കാ​രെ സ്വീ​ക​രി​ക്കാ​ന്‍ സ​ജ്ജ​മാ​ക്കും. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു മ​ഞ്ചേ​രി, ഏ​റ​നാ​ട്, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളു​ടെ 55 സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ശീ​ല​നം ചു​ള്ള​ക്കാ​ട് സ്കൂ​ളി​ല്‍ ന​ട​ക്കും.

ഏ​റ​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എം.​കെ. കി​ഷോ​ര്‍, ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ​സ്. അ​ഷ്റ​ഫ്, ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മു​കു​ന്ദ​ന്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പി. ​ഹ​രി​ദാ​സ​ന്‍, മ​ണ്ഡ​ല​ങ്ങ​ളു​ടെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​അ​ബ്ദു​ള്‍ അ​സീ​സ്, ബി​നു നെ​ല്‍​സ​ണ്‍, എ​ന്‍.​വി. മ​റി​യു​മ്മ, അ​ജ​യ​കു​മാ​ര്‍, കെ.​എം. നാ​സി​ര്‍, കെ. ​ബി​ന്ദു. അ​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.