യു​വാ​വി​നെ കു​ത്തി​ പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ
Tuesday, May 7, 2024 6:59 AM IST
പേ​രൂ​ർ​ക്ക​ട: ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ വീ​ട് പോ​ലീസി​ന് കാ​ണി​ച്ചു കൊ​ടു​ക്കാ​ത്ത​തി​നു​ള്ള വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.

പൂ​ജ​പ്പു​ര സ്വ​ദേ​ശി ബി​നു കൃ​ഷ്ണ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ​പ്പു​ര സ്വ​ദേ​ശി പ്രി​ൻ​സ​നെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തി​നെ​യും ആ​ണ് ബി​നു കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

2023 ഡി​സം​ബ​റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​പ്ര​സി​ദ്ധ ഗു​ണ്ട ശ്രീ​ജി​ത്ത് ഉ​ണ്ണി​യു​ടെ എ​തി​ർ​ സംഘത്തിൽപെ​ട്ട ആ​ൾ​ക്കാ​രാ​ണ് ബി​നു കൃ​ഷ്ണ​നും സം​ഘ​വും.

ഇ​വ​ർ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.